ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം നാ​ളെ ;  മു​ഖ്യാ​തി​ഥി​യാ​യി​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു

ക​ണ്ണൂ​ർ‌: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. 9.55ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​ന വി​മാ​നം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. രാ​വി​ലെ ആ​റി​ന് പ്ര​ഥ​മ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ വാ​യ​ന്തോ​ട് മ​ട്ട​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്ത് സ്വീ​ക​രി​ക്കു​ന്ന​തോ​ടെ ഉ​ദ്ഘാ​ട​ന​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. 6.30ന് ​യാ​ത്ര​ക്കാ​രെ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ഏ​ഴി​ന് യാ​ത്ര​ക്കാ​രെ ഡി​പ്പാ​ർ​ച്ച​ർ ഹാ​ളി​നു​മു​ന്നി​ൽ വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. 7.15ന് ​ചെ​ക്ക് ഇ​ൻ കൗ​ണ്ട​റി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബോ​ർ​ഡിം​ഗ് പാ​സ് ന​ൽ​കും. 7.30ന് ​മു​ഖ്യ​വേ​ദി​യി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. 7.45ന് ​ഡി​പ്പാ​ർ​ച്ച​ർ ഏ​രി​യ​യി​ൽ വി​ഐ​പി ലോ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം തു​റ​മു​ഖ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും 7.55ന് ​എ​ടി​എം ഉ​ദ്ഘാ​ട​നം ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നും നി​ർ​വ​ഹി​ക്കും.

8.05ന് ​ഡി​പ്പാ​ർ​ച്ച​ർ ഏ​രി​യ​യി​ൽ ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് (ഫോ​റെ​ക്‌​സ്) കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ നി​ർ​വ​ഹി​ക്കും. 8.15ന് ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ഹോ​ൾ​ഡി​ലെ ‘മ​ല​ബാ​ർ കൈ​ത്ത​റി’ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ അ​നാ​ച്ഛാ​ദ​നം മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. 8.25ന് ​ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ‌​സ് സ​ർ​വീ​സ​സ് റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 8.35ന് ​ബോ​ർ​ഡിം​ഗ് ഗേ​റ്റി​ൽ യാ​ത്ര​ക്കാ​ർ​ക്ക് മ​ന്ത്രി​മാ​ർ ഉ​പ​ഹാ​രം ന​ൽ​കും. ഒ​ൻ​പ​തി​ന് സി​ഐ​എ​സ്എ​ഫ് സൈ​നി​ക​രി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ക്കും. 9.15ന് ​സ​ർ​വീ​സ് ബ്ലോ​ക്കി​ന് സ​മീ​പം മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.

9.30ന് ​ഡി​പ്പാ​ർ​ച്ച​ർ ഹാ​ളി​ൽ നി​ല​വി​ള​ക്ക് തെ​ളി​ക്ക​ൽ ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര​മ​ന്ത്രി, മ​റ്റു മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. ആ​ദ്യ​വി​മാ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫി​നു​ശേ​ഷം പ​ത്തി​ന് മു​ഖ്യ​വേ​ദി​യി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് സ്വാ​ഗ​ത​മാ​ശം​സി​ക്കും. കി​യാ​ൽ എം​ഡി വി. ​തു​ള​സീ​ദാ​സ് പ്രോ​ജ​ക്‌​ട് അ​വ​ത​ര​ണം ന​ട​ത്തും. കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി ക​മ​ൽ ന​യ​ൻ ചൗ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
കാ​ർ​ഗോ കോം​പ്ല​ക്‌​സ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ബ്ലോ​ക്ക്, സി​ഐ​എ​സ്എ​ഫ് അ​ക്ക​മ​ഡേ​ഷ​ൻ, ലാ​ൻ​ഡ്‌ സ്‌​കേ​പ്പിം​ഗ് എ​ന്നി​വ​യു​ടെ ത്രീ​ഡി വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും.

Related posts