എല്ലാം ശരിയാക്കുന്നുണ്ട്! ഇ​ല്ല​ത്തു​താ​ഴ​യി​ൽ പോ​ലീ​സി​ന്‍റെ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റി മു​ഖ​ത്ത​ടി​ച്ചു, സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ഇ​ല്ല​ത്തു​താ​ഴ​യി​ൽ പോ​ലീ​സി​നു​നേ​രേ അ​ക്ര​മം. പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റി മു​ഖ​ത്ത​ടി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രാ​ൾ അ​റ​സ്റ്റി​ൽ.‌

സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ല്ല​ത്തു​താ​ഴെ സ്വ​ർ​ണ നി​വാ​സി​ൽ സ​ജു​വി (38) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ ബൈ​ക്ക് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട​പ്പോ​ൾ മാ​റ്റി നി​ർ​ത്താ​ൻ പി​ക്ക​റ്റ് പോ​സ്റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി​യ പ്ര​തി​ക​ൾ പോ​ലീ​സ് പോ​ലീ​സി​ന്‍റെ പ​ണി​യെ​ടു​ത്താ​ൽ മ​തി, ബാ​ക്കി ഞ​ങ്ങ​ൾ നോ​ക്കി​ക്കൊ​ള്ളാ​മെ​ന്ന് പ​റ​ഞ്ഞ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ വ​ട​ക​ര സ്വ​ദേ​ശി സ​ജീ​വി​ന്‍റെ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പ്ര​തി​ക​ളി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ബാ​ക്കി പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ രാ​ത്രി​യും റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.

Related posts