ക​ന്യാ​സ്ത്രീ സ​മ​രം സ്ഥി​രം  മൊ​ബൈ​ൽ സ​മ​ര​വേ​ദി​ക്കാ​ർ  കൈ​യ​ട​ക്കി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി

തൃ​ശൂ​ർ: ക​ന്യാ​സ്ത്രി സ​മ​രം സ​ർ​ക്കാ​രി​നേ​യും സി​പി​എ​മ്മി​നേ​യും വി​മ​ർ​ശി​ക്കു​ന്ന സ്ഥി​രം മൊ​ബൈ​ൽ സ​മ​ര​വേ​ദി​ക്കാ​രാ​ണു കൈ​യ​ട​ക്കി​യ​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​ദു​ദ്ദേ​ശ്യ​മെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് അ​വ​ർ സ​മ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ​ത്.

കീ​ഴാ​റ്റൂ​ർ വ​യ​ൽ​ക്കി​ളി സ​മ​രം, കൊ​ച്ചി സി​എ​ൻ​ജി പൈ​പ്പ് ലൈ​ൻ സ​മ​രം, ദേ​ശീ​യ​പാ​താ സ​മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സം​ഘാ​ട​ക​രാ​ണ് ക​ന്യാ​സ്ത്രീ സ​മ​ര​ത്തി​ന്‍റേ​യും പി​റ​കി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു കോ​ടി​യേ​രി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കേ​ര​ള​ത്തി​നോ​ട് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണു​ള്ള​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ലൂ​ടെ ആ​ർ​എ​സ്എ​സി​ന് ഫ​ണ്ട് ഉ​ണ്ടാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വ​ർ​ക്ക് ചെ​യ്യാ​ത്ത ഒ​രു പ്ര​സി​ഡ​ന്‍റും, വ​ർ​ക്ക് ചെ​യ്യാ​ൻ മൂ​ന്ന് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യി കേ​ര​ള​ത്തി​ലെ കെ​പി​സി​സി മാ​റി. ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഗ​തി​കേ​ടി​ലാ​യി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തു​ന്ന​തോ​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ എ​ണ്ണം കൂ​ടും. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ എ​ണ്ണം കൂ​ട്ടി​യ​തു കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ര​ക്ഷ​പ്പെ​ടി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി.

മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബേ​ബി​ജോ​ണ്‍, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ.​ആ​ർ. ബാ​ല​ൻ, പി.​കെ. ബി​ജു, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. സു​ദ​ർ​ശ​ൻ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ്, ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, എം​എ​ൽ​എ​മാ​രാ​യ മു​ര​ളി പെ​രു​ന്നെ​ല്ലി, ബി.​ഡി. ദേ​വ​സി, കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം യു.​പി. ജോ​സ​ഫ്, പി.​കെ. ഷാ​ജ​ൻ, മു​ൻ മേ​യ​ർ ആ​ർ. ബി​ന്ദു, കെ.​വി. ന​ഫീ​സ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഴീ​ക്കോ​ട​ൻ കു​ത്തേ​റ്റ് വീ​ണ ചെ​ട്ടി​യ​ങ്ങാ​ടി​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു. വൈ​കീ​ട്ട് കോ​ർ​പ​റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് തൃ​ശൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും, റെ​ഡ് വോ​ള​ന്‍റി​യ​ർ മാ​ർ​ച്ചും ഉ​ണ്ടാ​യി​രു​ന്നു.

Related posts