ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമം; അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയ മകളെ വെട്ടിപരിക്കേൽപ്പിച്ചു ; പ്രതി ഉണ്ണികൃഷ്ണന്‍റെ ക്രൂരകൃത്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ …

ഭാ​ര്യ​യെയും മ​ക​ളെ​യും വെ​ട്ടി​യ​ശേ​ഷം ഭ​ർ​ത്താ​വ് കി​ണ​റ്റി​ൽ ചാ​ടി
കാ​റ​ളം: ഭാ​ര്യ​യേ​യും മ​ക​ളെ​യും വെ​ട്ടി​യ​ശേ​ഷം ഭ​ർ​ത്താ​വ് കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. കാ​റ​ളം വെ​ള്ളാ​നി പ​വ​ർ ഹൗ​സി​നു സ​മീ​പം പു​തു​കാ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ മ​ഞ്ജു (40), മ​ക​ൾ കൃ​ഷ്ണ​പ്രി​യ (13) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

കി​ണ​റ്റി​ൽ ചാ​ടി​യ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ മ​ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​വാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ശ്ര​മി​ച്ചു.

ഇ​തി​നി​ട​യി​ൽ കു​ത​റി ഓ​ടി​മാ​റി​യ മ​ഞ്ജു​വി​നെ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടു​ണ​ർ​ന്ന മ​ക​ൾ കൃ​ഷ്ണ​പ്രി​യ​ക്ക് അ​മ്മ​യെ വെ​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്.

മ​ഞ്ജു​വി​ന് ത​ല​ക്ക് പി​ന്നി​ലും ചു​മ​ലി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സം​ശ​യ​രോ​ഗ​മാ​ണ് വ​ഴ​ക്കി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment