തിരുവാതിരപ്പുഴുക്കും ഔഷധക്കഞ്ഞിയും പത്തിലക്കറിയുമായി കുടുംബശ്രീ പ്രവർത്തകർ;  ക​ർ​ക്ക​ട​ക ഫെ​സ്റ്റിവലിന്‍റെ ലാഭം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്;  പഴമയുടെ രുചിനുണയാൽ പോന്നോളു  ജില്ലാ പഞ്ചായത്ത് അങ്കണത്തിലേക്ക് 

കോ​ട്ട​യം: ഉ​ണ​ക്ക ക​പ്പ​യും മു​തി​ര​യും വേ​ണോ അ​തോ ചെ​റു​പ​യ​റും പി​ണ്ടി തോ​ര​നും മ​തി​യോ. അ​തു​മ​ല്ലെ​ങ്കി​ൽ കാ​ന്താ​രി​യും തി​രു​വാ​തി​രപ്പുഴു​ക്കും ക​ഴി​ക്കാം. നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്തു വേ​ണ​മെ​ങ്കി​ലും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ലേ​ക്ക് വ​രു. ഒൗ​ഷ​ധ​ക്കഞ്ഞി, പ​ത്തി​ല​ക്ക​റി​ക​ൾ, പാ​യ​സം, പു​ഴു​ക്ക് തു​ട​ങ്ങി​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ങ്ക​ണ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ ക​ർ​ക്കട​ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു.

മ​ള്ളൂ​ശേ​രി​യി​ലെ സൂ​ര്യ അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ​യും നാ​ട്ട​കം സ​മ​ത അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ​യും അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം മ​ഴ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കും. അ​പൂ​ർ​വ രു​ചി വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ച്ചി​രു​ന്ന് ക​ഴി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള സ്റ്റാ​ൾ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ പ്ര​വ​ർ​ത്തി​ക്കും.

ഉ​ണ​ക്ക ക​പ്പ​യും മു​തി​ര​യും വേ​വി​ച്ച​ത്, ചേ​ന്പി​ൻ താ​ൾ തോ​ര​ൻ, ചേ​ന​പ്പിണ്ടി​യും ചെ​റു​പ​യ​റും പി​ണ്ടി തോ​ര​ൻ, കാ​ച്ചി​ലും കൂ​ർ​ക്ക​യും കാ​ന്താ​രി​യും തി​രു​വാ​തി​ര​പ്പു​ഴു​ക്ക്, ഏ​ത്ത​പ്പ​ഴം-​ഈ​ന്ത​പ്പ​ഴം, കു​ന്പ​ള​ങ്ങ, ഉ​ണ​ക്ക​ല​രി എ​ന്നി​വ​യു​ടെ പാ​യ​സം, ഞ​വ​രക്കഞ്ഞി, പാ​ൽ ക​ഞ്ഞി, ഉ​ലു​വാ ക​ഞ്ഞി, ഒൗ​ഷ​ധ പി​ടി, ചെ​റു​പ​യ​റും ക​രി​പ്പെ​ട്ടി​യും ചേ​ർ​ത്ത കാ​പ്പി, ച​ക്ക ചേ​ർ​ത്ത അ​ട എ​ന്നി​വ മ​ഴ​രു​ചി​പ്പെ​രു​മ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഫെ​സ്റ്റി​ൽ ല​ഭി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​എ​ൻ. സു​രേ​ഷ് പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ബു സി. ​മാ​ത്യു, ബി​നോ​യ് കെ. ​ജോ​സ​ഫ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ അ​നൂ​പ് ച​ന്ദ്ര​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ര​മേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന് വൈ​കു​ന്നേ​രം ഫെ​സ്റ്റ് സ​മാ​പി​ക്കും.

Related posts