മുന്നുറോളം കുടുംബങ്ങളെ വട്ടം കറക്കി കരുമാടിയിലെ റെയിൽവേ ഗേറ്റ്; സ്ഥിരമായി അടച്ചുപൂട്ടുന്നതിനെതിരേ പ്രതിഷേധിച്ച് നാട്ടുകാർ

റെ​യി​ൽ​വേ ഗേ​റ്റ് സ്ഥി​ര​മാ​യി അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
അ​ന്പ​ല​പ്പു​ഴ: ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് പേ​ർ സ​ഞ്ച​രി​ക്കു​ന്ന ക​രു​മാ​ടി ഗു​രു​മ​ന്ദി​രം മ​ങ്കൊ​ന്പ് റോ​ഡി​ലെ റെ​യി​ൽ​വേ ഗേ​റ്റ് സ്ഥി​ര​മാ​യി അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

എ​ൽ​സി 97-ാം ന​ന്പ​ർ ഗേ​റ്റാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി അ​ട​ച്ചി​ടാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത.് പ്ര​ള​യ​കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ക്ഷാ​മാ​ർ​ഗ​മാ​യ ഈ ​റോ​ഡ് അ​ട​ച്ചു പൂ​ട്ടു​ന്ന​തു മൂ​ലം സ​മീ​പ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലെ​ത്താ​ൻ ര​ണ്ട​ര കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്യേ​ണ്ട​താ​യി വ​രും.

സ​മീ​പ​ത്തെ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​മെ​ത്തി​ക്കു​ന്ന​തും വി​ള​വെ​ടു​പ്പി​നു ശേ​ഷം ട​ണ്‍ ക​ണ​ക്കി​ന് നെ​ല്ല് ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന റോ​ഡി​ൽ എ​ത്തി​ക്കു​ന്ന​തി​ന്നും ഈ ​റോ​ഡാ​ണ് ഏ​ക ആ​ശ്ര​യം.

മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലേ​ക്കും എ​ത്തു​ന്ന​തി​നു​ള്ള ഏ​ക സ​ഞ്ചാ​ര മാ​ർ​ഗ​മാ​ണി​ത്. പ്ര​ധാ​ന പാ​ത​യാ​യ അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ലേ​ക്കും നാ​ട്ടു​കാ​ർ​ക്ക് എ​ത്തേ​ണ്ട റോ​ഡ് അ​ട​ച്ചു പൂ​ട്ടു​ന്പോ​ൾ ഈ ​ഭാ​ഗ​ത്തേ​ക്ക് ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ക​ട​ന്ന് വ​രാ​ത്ത സ്ഥി​തി​യാ​ണ്ടു​ണ്ടാ​വു​ന്നു.

റോ​ഡ് അ​ട​ച്ചു പൂ​ട്ടി​യാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment