ക​രു​ണാ​ക​ര​ൻ തൊഴിലാളികൾക്കു മാന്യമായ സ്ഥാനം നൽകികൊടുത്തയാളെന്ന്  രമേശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​രു​ണാ​ക​ര​നെ ലീ​ഡ​റാ​ക്കി​യ​തെ​ന്നും അ​ത് അ​ദ്ദേ​ഹം മ​റ​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ന്യ​മാ​യ സ്ഥാ​നം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത നേ​താ​വാ​ണ് ക​രു​ണാ​ക​ര​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ജി​ല്ലാ ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സി​ൽ ലീ​ഡ​റു​ടെ അ​ർ​ധ​കാ​യ പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. സി​പി​എം അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​രു​ണാ​ക​ര​ൻ അ​വ​രെ അ​ങ്ങ​നെ ക​ണ്ടി​ല്ല: അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഒ.​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, ടി.​യു രാ​ധാ​കൃ​ഷ്ണ​ൻ, എം.​പി വി​ൻ​സ​ന്‍റ്, പി.​കെ. അ​നി​ൽ​കു​മാ​ർ, കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി, ലീ​ലാ​മ്മ തോ​മ​സ്, എ​ൻ.​കെ.​ബെ​ന്നി, പി. ​രാ​മ​ൻ മേ​നോ​ൻ, ടി.​എം. കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts