ക​രു​വാ​റ്റ കൊ​ല​പാ​ത​കം: പി​ടി​യി​ലാ​യ മൂ​വ​രും പ​റ​ഞ്ഞ​ത് ഓ​രേ​ക​ഥ; സു​ഹൃ​ത്തു​ക്ക​ളെ ര​ക്ഷി​ക്കാ​ൻ എ​ട്ടാം​ക്ലാ​സു​കാ​രി​യു​ടെ ത​ക​ർ​പ്പ​ൻ അ​ഭി​ന​യ​വും; തി​ര​ക്ക​ഥ​യി​ൽ അ​മ്പ​ര​ന്ന് പോ​ലീ​സ്

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​നെ തു​ട​ക്കം മു​ത​ൽ വ​ഴി​തെ​റ്റി​ക്കാ​ൻ പ്ര​തി​ക​ൾ മു​ൻ​കൂ​ട്ടി ഒ​രേ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രു​ന്നെ​ന്ന നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്ത്. പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യാ​ൽ ചോ​ദ്യം ചെ​യ്യ​ലി​നെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നും എ​ന്ത് മൊ​ഴി ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ നേ​ര​ത്തേ ത​ന്നെ പ്ലാ​ൻ ചെ​യ്തി​രു​ന്നു.

കൊ​ല്ല​ത്തെ മൂ​ന്ന് വ്യ​ത്യ​സ്ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഒ​രേ​സ​മ​യം പി​ടി​കൂ​ടി​യ​ത്. പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടാ​ൻ സ​മ​യം ല​ഭി​ക്കാ​തി​രു​ന്നി​ട്ടും മൂ​വ​രും പോ​ലീ​സി​ന് മു​ന്നി​ൽ ഒ​രേ ക​ള്ള​ക്ക​ഥ ത​ന്നെ ആ​വ​ർ​ത്തി​ച്ചു.

പെ​ൺ​കു​ട്ടി​ക്ക് വ​യ​റ്റി​ൽ മു​ഴ​യു​ണ്ടെ​ന്നും ഇ​തി​ന്‍റെ സ​ർ​ജ​റി​ക്കാ​യി പ​ണം ന​ൽ​കാ​നാ​ണ് ത​ങ്ങ​ൾ ഹ​രി​പ്പാ​ട്ട് എ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ മൊ​ഴി. ത​ങ്ങ​ൾ പ​ണം ന​ൽ​കി തി​രി​കെ പോ​യ​ത​ല്ലാ​തെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ന്ന രീ​തി​യി​ലാ​ണ് ഇ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം കൊ​ല​പാ​ത​ക സം​ശ​യം പി​താ​വി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട് പോ​ലീ​സി​നെ തെ​റ്റി​ധ​രി​പ്പി​ക്കാ​ൻ 13 വ​യ​സു​കാ​രി​യും ശ്ര​മി​ച്ചി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കാ​ൻ പ്ര​തി​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ എ​ല്ലാ പ​ഴു​തു​ക​ളും ഒ​ടു​വി​ൽ സൈ​ബ​ർ സെ​ൽ ശേ​ഖ​രി​ച്ച ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ​വും നി​ര​ത്തി പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​ടു​വി​ൽ കു​റ്റം സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ് എ​ന്ന​ത് പോ​ലീ​സി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. മു​തി​ർ​ന്ന ഒ​രാ​ൾ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ സാ​ധി​ക്കാ​ത്ത വെ​ന്‍റി​ലേ​ഷ​ൻ വ​ഴി​യാ​ണ് മൂ​വ​ർ സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്.

കൃ​ത്യ​ത്തി​ന് ശേ​ഷം മു​ൻ​വാ​തി​ൽ അ​ക​ത്തു​നി​ന്ന് പൂ​ട്ടി ര​ക്ഷ​പ്പെ​ട്ട​തും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ മോ​ഷ്ടാ​ക്ക​ളെ​പ്പോ​ലെ വി​ര​ല​ട​യാ​ളം മാ​യ്ക്കാ​ൻ മു​ള​കു​പൊ​ടി വി​ത​റി​യ​തു​മെ​ല്ലാം ആ​ദ്യ​ത്തെ കു​റ്റ​കൃ​ത്യ​മ​ല്ല എ​ന്ന സം​ശ​യ​ത്തി​ലേ​ക്കാ​ണ് പോ​ലീ​സി​നെ ന​യി​ക്കു​ന്ന​ത്.

പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​യ​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലും ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. ബ​ല​പ്ര​യോ​ഗ​വും പാ​ടി​ല്ലെ​ന്നും കു​റ്റം ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മേ ക​സ്റ്റ​ഡി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​വൂ എ​ന്നും ഡി​ഐ​ജി​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment