മദ്യലഹരിയിൽ  ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ത​ർ​ക്കം; ഒ​രാ​ൾ​ക്കു കു​ത്തേ​റ്റു

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യ ഓ​ട്ടോ​ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ​ക്കു കു​ത്തേ​റ്റു. ഓ​ട്ടോ​ ഡ്രൈ​വ​ർ മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി ജി​ബി​ൻ ജോ​യ്ക്കാ​ണു വ​യ​റി​ൽ കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​ഹൃ​ത്തും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ നെ​ല്ലി​ക്കുന്ന് സ്വ​ദേ​ശി അ​നീ​ഷി​നെ തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു സു​ഹൃ​ത്ത് നെ​ല്ല​ങ്ക​ര സ്വ​ദേ​ശി മ​ഹേ​ഷി​ന്‍റെ കൈയിൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

വ​ട​ക്കേ​സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ജ്വ​ല്ല​റി​യു​ടെ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​വ​രും ചേ​ർ​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ അ​നീ​ഷ് അ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ജി​ബി​ൻ ജോ​യി​യെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

അ​നീ​ഷി​നെ പി​ടി​ച്ചുമാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​ഹേ​ഷി​ന് പ​രി​ക്കേ​റ്റ​ത്. ഉ​ട​നെ മ​റ്റ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ​ത്തി ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി ജി​ബി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts