വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​നും പാ​ല​ക്കാ​ട്ടെ കാ​ട്ടാ​ന​ക​ൾ​ക്ക് അ​റി​യാം! മു​ത​ല​മ​ട​യി​ലെ ക​ർ​ഷ​ക​ർ ഭീ​തി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ
പാ​ല​ക്കാ​ട്: വൈ​ദ്യു​ത വേ​ലി കെ​ട്ടി കാ​ട്ടാ​ന​ക​ളെ ത​ട​യാം എ​ന്ന പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി ന​ൽ​കി പാ​ല​ക്കാ​ട്ടെ കാ​ട്ടാ​ന​ക​ൾ. വൈ​ദ്യു​ത വേ​ലി​യി​ലെ വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ വ​ഴി ക​ണ്ടു​പി​ടി​ച്ച കാ​ട്ടാ​ന​ക​ൾ ഇ​ല​ക്്ട്രിക് ഫെ​ൻ​സിം​ഗ് മ​റി​ക​ട​ന്ന് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു.

വൈ​ദ്യു​തി ക​ട​ന്നുപോ​കു​ന്ന ഫെ​ന്‍​സി​ംഗിന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​ന​ക​ളും തേ​ക്കും അ​ട​ക്ക​മു​ള്ള മ​ര​ങ്ങ​ള്‍ ഫെ​ന്‍​സിംഗി​ലേ​ക്ക് കു​ത്തി​മ​റി​ച്ചി​ട്ട് ഇ​തു​വ​ഴി​യു​ള്ള വൈ​ദ്യു​തബ​ന്ധം ഇ​ല്ലാ​താ​ക്കി​യ ശേ​ഷ​മാ​ണ് കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. കാ​ട്ടാ​നക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തു പ​തി​വാ​യ​തോ​ടെ മു​ത​ല​മ​ട നി​വാ​സി​ക​ൾ ഭീ​തി​യി​ൽ.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും പാ​ല​ക്കാ​ട് മു​ത​ല​മ​ട​യി​ൽ ഒ​രേ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ട​ാന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. കാ​ളി​യ​ൻ​പാ​റ വേ​ളാ​ങ്കാ​ട്ടി​ൽ ചെ​ന്താ​മ​രാ​ക്ഷ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്.

വ​ന്യ​മൃ​ഗ ശ​ല്യ​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കൃ​ഷി​യി​ട​ത്തി​ന് ചു​റ്റും ഫെ​ന്‍​സിംഗ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന​ലെ അ​ട​ക്കം തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് ദി​വ​സം കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലി​ങ്ങി.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും കാ​ട്ടാ​ന​ക​ള്‍ ഫെ​ന്‍​സി​ംഗ് ന​ശി​പ്പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ഫെ​ന്‍​സി​ംഗ് ന​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പ​ക​ല്‍ ഇ​ത് ശ​രി​യാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment