സ്ഫോ​ട​ക വ​സ്തു​ക്ക​ളെ​റി​ഞ്ഞ് വീടു തകർത്ത സംഭവം; ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി

മു​റ്റി​ച്ചൂ​ർ:​മു​റ്റി​ച്ചൂ​രി​ൽ ഗു​ണ്ടാ സം​ഘം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ് ത​ക​ർ​ത്ത വീ​ട് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. മു​റ്റി​ച്ചൂ​ർ ക​ട​വി​ന് സ​മീ​പം പ​ണി​ക്ക​വീ​ട്ടി​ൽ ഖ​ദീ​ജ​യു​ടെ വീ​ടാ​ണ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച​ത്. ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​തെ​റി​ച്ച വ​സ്തു​വി​ന്‍റെ വി​വി​ധ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

ഫോ​റ​ൻ​സി​ക് ഓ​ഫീ​സ​ർ പി.​പി.​സൗ​ഫീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വു​ക​ൾ പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ര​ണ്ട് ടീ​മു​ക​ൾ ഫെ​യ്സ് ബു​ക്കി​ൽ തു​ട​ങ്ങി​യ പോ​ർ​വി​ളി പി​ന്നീ​ട് രൂ​പം മാ​റി അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ന്തി​ക്കാ​ട് എ​സ്ഐ കെ.​ജെ.​ജി​നേ​ഷ് പ​റ​ഞ്ഞു.​

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി പൊ​ലി​സ് ര​ണ്ട് ടീ​മു​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. മു​റ്റി​ച്ചൂ​ർ, പ​ടി​യം, കാ​രാ​മാ​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ൾ​പ്പ​ടെ ഏ​ഴ് വീ​ടു​ക​ൾ​ക്കു നേ​രെ​യാ​ണ്
ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഫോ​റ​ൻ​സി​ക് ശേ​ഖ​രി​ച്ച സ്ഫോ​ട​ന അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്ത് വ​രു​ന്ന​തോ​ടെ ഇ​ത്ത​രം വ​സ്തു​ക്ക​ൾ നി​ർ​മ്മി​ക്കു​ന്ന​വ​രെ കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും പൊ​ലി​സ് ത​യ്യാ​റാ​യേ​ക്കും.

Related posts