രണ്ടു സംശയം! ചൈന ഇന്ത്യയില്‍ അതിക്രമിച്ചു കയറിയിട്ടില്ലെങ്കില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെ? അവര്‍ കൊല്ലപ്പെട്ടത് എവിടെവച്ച് ? മോദിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ൻ ഭൂ​മി ചൈ​ന​യ്ക്ക് അ​ടി​യ​റ​വ് വ​ച്ചെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.ചൈ​ന​യു​ടെ സ്ഥ​ല​ത്ത് ഇ​ന്ത്യ​ൻ സൈ​നി​ക​ർ എ​ങ്ങ​നെ കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

“ഭൂ​മി ചൈ​ന​യു​ടേ​താ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. അ​വ​ര്‍ എ​വി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്’, രാ​ഹു​ല്‍ ചോ​ദി​ച്ചു.

അ​തി​ർ​ത്തി​യി​ൽ ഒ​റ്റ ഇ​ന്ത്യ​ൻ പോ​സ്റ്റ് പോ​ലും പി​ടി​ക്കാ​ൻ ചൈ​ന​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​തി​ർ​ത്തി​യി​ലെ ഓ​രോ ഇ​ഞ്ച് ഭൂ​മി​യും സം​ര​ക്ഷി​ക്കു​മെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

വീ​ര​മൃ​ത്യു വ​രി​ച്ച 20 സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി ക​ത്ത​യ​ച്ചു. സൈ​നി​ക​രു​ടെ ത്യാ​ഗ​ത്തി​ൽ രാ​ജ്യം ത​ല കു​നി​ക്കു​ന്നു. സൈ​നി​ക​രു​ടെ ദേ​ശ​സ്നേ​ഹം രാ​ജ്യം മ​റി​ക്കി​ല്ല.

ത​ന്‍റെ പ്രാ​ർ​ത്ഥ​ന​യും ചി​ന്ത​യും കു​ടും​ബ​ത്തോ​ടൊ​പ്പം എ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ചൈ​ന​ക്ക് ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യോ എ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​ര​വും ചോ​ദി​ച്ചു.

Related posts

Leave a Comment