ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ​യു​മാ​യി സൈ​ക്കി​ളി​ൽ കേ​ര​ള യാ​ത്ര; ഓരോ ജില്ലയിൽ നിന്നും നല്ലപ്രതികരണമാണ് കിട്ടുന്നുണ്ടെന്ന് യുവാക്കൾ


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഡ​ൽ​ഹി​യി​ൽ സ​മ​ര​ത്തി​നി​റ​ങ്ങി​യ ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നാ​ലു യു​വാ​ക്ക​ളു​ടെ സൈ​ക്കി​ൾ യാ​ത്ര. കാ​സ​ർ​ഗോഡുനി​ന്ന് ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച യാ​ത്ര അ​ടു​ത്ത​യാ​ഴ്ച ക​ന്യാ​കു​മാ​രി​യി​ൽ സ​മാ​പി​ക്കും.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പാ​ണ്ടി​ക്കാ​ട് കൊ​ട​ശേ​രി സ്വ​ദേ​ശി​ക​ളാ​യ എം. ​ആ​ഷി​ക്, എം. ​നാ​ഫി​ഹ്, സി.​കെ. ഷം​നാ​ൻ അ​ഹ​മ്മ​ദ്, പി. ​സെ​ബി​നാ​ഷ് എ​ന്നി​വ​രാ​ണ് സൈ​ക്കി​ൾ യാ​ത്രി​ക​ർ. എ​ല്ലാ​വ​രും 20 മു​ത​ൽ 22 വ​രെ​ വ​യ​സു​ള്ള​വ​ർ. ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളും ഈ​യി​ടെ ബി​രു​ദം പാ​സാ​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

അ​പ്പോ​ളോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ​കൂ​ടി​യാ​ണ് ഇ​വ​ർ. ഹെ​ൽ​മെറ്റ് ധ​രി​ച്ചാ​ണ് യാ​ത്ര. ശ​രാ​ശ​രി നൂ​റു കി​ലോ​മീ​റ്റ​റാ​ണ് ഓ​രോ ദി​വ​സ​ത്തേ​യും സ​വാ​രി.

സൈ​ക്കി​ൾ സ​വാ​രി ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത്, ആ​ദാ​യ​ക​ര​വു​മെ​ന്ന സ​ന്ദേ​ശം​കൂ​ടി ന​ൽ​കാ​നാ​ണു യാ​ത്ര.എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും യാ​ത്ര​യെ​ത്തും. കാ​സ​ർഗോഡു​നി​ന്ന് ആ​രം​ഭി​ച്ച് വ​യ​നാ​ടും പാ​ല​ക്കാ​ടും അ​ട​ക്ക​മു​ള്ള എ​ല്ലാ വ​ട​ക്ക​ൻ ജി​ല്ല​ക​ളും പി​ന്നി​ട്ടാ​ണ് ഇ​ന്ന​ലെ തൃ​ശൂ​രി​ലെ​ത്തി​യ​ത്.

വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ​ത്തി​യ സം​ഘം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ എ​റ​ണാ​കു​ള​ത്തെത്തി. ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ൾ പി​ന്നി​ട്ട് ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും.

യാ​ത്ര​യ്ക്കി​ടെ പ​ല​രും പി​ന്തു​ണ​യു​മാ​യി എ​ത്തു​ന്നു​ണ്ട്. വി​ശ്ര​മി​ക്കാ​ൻ റോ​ഡ​രി​കി​ലെ ത​ണ​ലി​ട​ങ്ങ​ളി​ൽ നി​ർ​ത്തി​യാ​ൽ പ​ഴ​ങ്ങ​ളും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും സ​മ്മാ​നി​ക്കാ​റു​ണ്ട്.

രാ​ത്രി ഉ​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ജേ​ഴ്സി​യും ചി​ല​ർ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്നു​ണ്ടെന്നും സം​ഘ​ത്ത​ല​വ​നാ​യ എം. ​ആ​ഷി​ക് പ​റ​ഞ്ഞു.

Related posts

Leave a Comment