ലക്ഷ്യം മോഷണമല്ല! പന്നിയങ്കര മേഖലയില്‍ രാത്രിയില്‍ അലയുന്ന അജ്ഞാത രൂപത്തെ പൊക്കാന്‍ പോലീസ്; അജ്ഞാത രൂപം കാണിച്ചുകൂട്ടുന്നത് ഇങ്ങനെയൊക്കെ…

കോ​ഴി​ക്കോ​ട്: പ​ന്നി​യ​ങ്ക​ര മേ​ഖ​ല​യി​ല്‍ രാ​ത്രി​യി​ല്‍ അ​ല​യു​ന്ന അ​ജ്ഞാ​ത രൂ​പ​ത്തെ ക​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കി.

പ​ന്നി​യ​ങ്ക​ര, പ​യ്യാ​ന​ക്ക​ല്‍, ക​ണ്ണ​ഞ്ചേ​രി, മാ​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രാ​ത്രി​യി​ല്‍ അ​ജ്ഞാ​ത രൂ​പം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

പ​യ്യാ​ന​ക്ക​ല്‍ പ്ര​ദേ​ശ​ത്തെ ഒ​ട്ടി​യ​മ്പ​ലം​പ​റ​മ്പ്, കോ​ഴി​ക്ക​ല്‍ തൊ​ടി, ചെ​റി​യ ക​നാ​ല്‍ വ​യ​ല്‍, ചൂ​ര​ല്‍ കൊ​ടി​വ​യ​ല്‍, പ​ട്ട​ര്‍​തൊ​ടി, ത​ള​യ​ട​ത്ത കാ​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​ജ്ഞാ​ത​രൂ​പ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. മാ​സ​ങ്ങ​ളാ​യി തെ​ര​വു​വി​ള​ക്കു​ക​ള്‍ അ​ണ​ഞ്ഞു​കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ ജ​ന​ങ്ങ​ള്‍ ഭീ​തി​യോ​ടെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​ത്.

വീ​ടി​ന്‍റെ ജ​ന​ലു​ക​ളി​ലും അ​ടു​ക്ക​ള​വാ​തി​ലി​ലും മു​ട്ടു​ക​യും വീ​ട്ടു​കാ​ര്‍ ലൈ​റ്റി​ടു​മ്പോ​ഴേ​ക്കും ഓ​ടി മ​റി​യു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് രാ​ത്രി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ഈ ​മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പ​ന്നി​യ​ങ്ക​ര ഇ​ന്‍​സ്പ​ക്ട​ര്‍ വി.​ര​മേ​ശ​ന്‍ പ​റ​ഞ്ഞു.

മോ​ഷ്ടാ​ക്ക​ളാ​വാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ആ​ളു​ക​ളു​ടെ മു​ഖ​ത്തേ​ക്ക് ടോ​ര്‍​ച്ച​ടി​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്ന​ത് മോ​ഷ്ടാ​ക്ക​ളു​ടെ രീ​തി​യ​ല്ല. മോ​ഷ​ണ​ത്തി​നാ​ണെ​ങ്കി​ല്‍ വീ​ട്ടു​കാ​ര്‍ അ​റി​യാ​ത്ത രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ക. എ​ന്നാ​ല്‍ ഇ​വി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള രീ​തി​യ​ല്ല സ്വീ​ക​രി​ച്ച​ത്.

പ​ക​രം വീ​ട്ടു​കാ​രെ വി​ളി​ച്ചു​ണ​ര്‍​ത്തു​ന്ന രീ​തി​യാ​ണെ​ന്നും അ​തി​നാ​ല്‍ മോ​ഷ​ണ​മ​ല്ല ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് മ​ദ്യം ല​ഭി​ക്കാ​തെ മാ​ന​സി​ക വി​ഭ്രാ​ന്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​വാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.

നേ​ര​ത്തെ ബേ​പ്പൂ​ര്‍, ന​ല്ല​ളം, മാ​റാ​ട് മേ​ഖ​ല​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ആ​ളു​ക​ളെ കാ​ണ്ടി​രു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ടെ​ന്നും പ​ന്നി​യ​ങ്ക​ര പോ​ലീ​സ് അ​റി​യി​ച്ചു. അ​ജ്ഞാ​ത രൂ​പം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി​യ​ക​റ്റാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ ക​ത്തി​ക്കാ​ന്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല പൊ​ലീ​സ് പ​ട്രോ​ളി​ംഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ​യ്യാ​ന​ക്ക​ല്‍ യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു

. കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ , സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് മു​ന്‍ കൗ​ണ്‍​സി​ല​ര്‍ പി.​വി.​അ​വ​റാ​ന്‍, കെ.​മു​ഹ​മ്മ​ദ് ഹാ​രി​സ്, എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment