മീൻ റെഡി! കോ​ഴി​ക്കോ​ട് മ​ത്സ്യ ക​ച്ച​വ​ടം പുനഃരാ​രം​ഭി​ച്ചു; ഓ​രോ ലോ​ഡും എ​ത്തി​യ​ത് 6000 കി​ലോ മ​ത്സ്യ​വു​മാ​യി; വാങ്ങുന്നവരോടും വില്‍ക്കുന്നവരോടും പറയുന്നത്….

കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19ന്‍റെ ഭാ​ഗ​മാ​യി നി​ല​ച്ച ന​ഗ​ര​ത്തി​ലെ മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ക​ച്ച​വ​ടം പു​നഃരാ​രം​ഭി​ച്ചു. സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റു​ള്‍​പ്പെ​ടെ പ​ന്നി​യ​ങ്ക​ര, ക​ല്ലാ​യി, മീ​ഞ്ച​ന്ത, മാ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ മ​ത്സ്യം എ​ത്തി​തു​ട​ങ്ങി.

എ​ട്ട് ലോ​ഡ് മ​ത്സ്യ​മാ​ണ് ഇ​ന്ന​ലെ മാ​ത്രം ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. 6000 കി​ലോ മ​ത്സ്യ​വു​മാ​യാ​ണ് ഓ​രോ ലോ​ഡും എ​ത്തി​യ​ത്. ഇ​ന്ന് മു​ത​ല്‍ ന​ഗ​ര​ത്തി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ 16 മാ​ര്‍​ക്ക​റ്റു​ക​ളി​ലും മ​ത്സ്യ​മെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം .

വ്യാ​പാ​രി​ക​ളു​മാ​യി മേ​യ​ര്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ച്ച പ്ര​കാ​രം ക​ര്‍​ശ​ന വി​ല നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വി​ല്‍​പ്പന പു​നഃരാ​രം​ഭി​ച്ച​ത്. മ​ത്തി​ക്ക് 160 മു​ത​ല്‍ 170 വ​രെ​യും അ​യ​ല​യ്ക്ക് 230 രൂ​പ​യും ചെ​മ്മീ​ന്‍ 270 മു​ത​ല്‍ 330വ​രെ​യും ക​ണ മീ​നി​ന് 140 രൂ​പ​യും മു​ള്ള​ന് 140 രൂ​പ​യും ആ​വോ​ലി​ക്ക് 450 രൂ​പ​യു​മാ​യി​രു​ന്നു ഇ​ന്ന​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ലെ വി​ല.

സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ള്ള​തി​നാ​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വ്യാ​പാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി​യ​ത്. സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ 150 ലേ​റെ മൊ​ത്ത​ക​ച്ച​വ​ട​ക്കാ​രു​ള്ള​തി​ല്‍ 12 പേ​ര്‍ മാ​ത്ര​മാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യ​ത്. നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ ത​ടി​ച്ച് കൂ​ടു​ന്ന​ത് ത​ട​ഞ്ഞ് കൊ​ണ്ടാ​യി​രു​ന്നു വി​ല്‍​പ്പ​ന.

മ​ത്സ്യ​ത്തി​ന്‍റെ വി​ല പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന് അ​ധി​കാ​രി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പ​ട്ടി​ക വ​ച്ചി​രു​ന്നി​ല്ല. കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ​യി​ട്ടാ​യി​രു​ന്നു സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ വി​ല്‍​പ്പ​ന നി​ര്‍​ത്തി​വ​ച്ച​ത്.

ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യ പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ പ​ത്ത് വ​രെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ച്ച​വ​ടം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യം വാ​ങ്ങാ​ന്‍ വ​ന്ന​വ​രും കൂ​ടി​യ​തോ​ടെ കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​വും പോ​ലീ​സും ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേത്തുട​ര്‍​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്രന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ച്ച​വ​ടം സെ​ന്‍​ട്ര​ല്‍​ മാ​ര്‍​ക്ക​റ്റി​ല്‍ മാ​ത്ര​മാ​ക്കാ​തെ വി​കേ​ന്ദ്രീ​ക​രി​ച്ച് എ​ല്ലാ മാ​ര്‍​ക്ക​റ്റി​ലു​മാ​ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത്.

രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ര​ണ്ട് ലോ​റി​ക​ള്‍ മാ​ത്രം സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. ലോ​ഡി​റ​ക്കി​ക​ഴി​ഞ്ഞാ​ല്‍ ചെ​റു​കി​ട വി​ല്‍​പ​ന തു​ട​ങ്ങാം. അ​ഞ്ച് മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ ഇ​രു​ന്ന് മാ​ത്ര​മേ ക​ച്ച​വ​ടം പാ​ടു​ള​ളൂ.

അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​ത്സ്യ​ത്തി​നാ​യി കൂ​ടി നി​ല്‍​ക്ക​രു​ത്. മൊ​ത്ത വി​ല​യേ​ക്കാ​ള്‍ 20 ശ​ത​മാ​നം വ​രെ അ​ധി​ക തു​ക​യ്ക്ക് മാ​ത്ര​മേ മ​ത്സ്യം വി​ല്‍​ക്കാ​ന്‍ പാ​ടു​ള്ളൂ. ന​ഗ​ര​സ​ഭ​യു​ടെ മ​റ്റ് 15 മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഈ ​രീ​തി തു​ട​ര​ണ​മെ​ന്നു​മാ​ണ് തീ​രു​മാ​നം.

ഓ​ള്‍ കേ​ര​ള ഫി​ഷ് മ​ര്‍​ച്ച​ന്‍റ്സ് ആ​ന്‍​ഡ് ക​മ്മീ​ഷ​ന്‍ ഏ​ജ​നന്‍റ്സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള 15 ലോ​റി​ക​ളാ​ണ് മ​ത്സ്യ​മെ​ത്തി​ക്കു​ന്ന​ത്. ന​ല്ല​ളം, അ​ര​ക്കി​ണ​ര്‍, എ​ല​ത്തൂ​ര്‍, പു​തി​യ​ങ്ങാ​ടി, വെ​ള്ള​യി​ല്‍, കോ​വൂ​ര്‍, വെ​സ്റ്റ്ഹി​ല്‍, പു​തി​യ​ങ്ങാ​ടി, ഇ​ടി​യ​ങ്ങ​ര, ക​രി​ക്കാം​കു​ളം, ചെ​റു​വ​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ മ​ത്സ്യ​മെ​ത്തി​ക്കാ​നാ​ണ് ശ്ര​മം.

Related posts

Leave a Comment