നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 15 രൂ​പ​യ്ക്കു ചാ​യ, വ​ട; ഷാ​ജി​യു​ടെ പ​രാ​തി​ക്കു മോ​ദി​യു​ടെ ന​ട​പ​ടി


തൃ​ശൂ​ർ: നെ​ടു​ന്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 15 രൂ​പ​യ്ക്കു ചാ​യ​യും 20 രൂ​പ​യ്ക്കു കാ​പ്പി​യും 15 രൂ​പ നി​ര​ക്കി​ൽ പ​രി​പ്പു​വ​ട, ഉ​ഴു​ന്നു​വ​ട, പ​ഴം​പൊ​രി തു​ട​ങ്ങി​യ നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​യ, കാ​പ്പി, ഒ​രു ക​ഷ​ണം ബ്രെ​ഡ് എ​ന്നി​വ​യ്ക്ക് ഓ​രോ​ന്നി​നും ഇ​രു​ന്നൂ​റു രൂ​പ​വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​മി​ത വി​ല ചു​മ​ത്തി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കു പ​രാ​തി അ​യ​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ കു​റ​ഞ്ഞ നി​ര​ക്കി​ൽ ചാ​യ​യും ക​ടി​യും ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റാ​യ​ത്. സി​യാ​ലി​ന്‍റെ അ​റി​യി​പ്പ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഡ്വ. ഷാ​ജി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment