ലോക കപ്പിന്‍റെ ആവേശം മെട്രോയിലും..! കൊച്ചിയിൽ നടന്ന ആദ്യദിന മത്‌സരത്തിൽ മെട്രോയിൽ യാത്ര ചെയ്തത് 54,650 പേർ ; ഒറ്റദിവസത്തെ വരുമാനം 19 ലക്ഷത്തിന് മുകളിൽ

കൊ​ച്ചി: കൊ​ച്ചി ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​നു വേ​ദി​യാ​യ​പ്പോ​ൾ ആ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലികൾ കൊ​ച്ചി മെ​ട്രോ​യി​ലും. മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ന്ന മാ​സം മാ​റ്റി നി​ർ​ത്തി​യാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​തു ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലും സ്പെ​യി​നും കൊ​ച്ചി​യു​ടെ കാ​ൽ​പ്പ​ന്തു പ്രേ​മി​ക​ളെ ത്ര​സി​പ്പി​ച്ച ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു.

54,650 പേ​രാ​ണ് അ​ന്ന് മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​ത്. 19,93,412 രൂ​പ​യു​ടെ വ​രു​മാ​ന​വും ഉ​ണ്ടാ​യി. അ​ന്നു ഉ​ച്ച മു​ത​ൽ മെ​ട്രോ​യി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ക​ലൂ​ർ ജെ​എ​ൽ​എ​ൻ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽനി​ന്നു തി​രി​യാ​ൻ ക​ഴി​യാ​ത്ത വി​ധം തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. രാ​ത്രി പ​ത്തി​നു ശേ​ഷ​വും മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി.

സ്റ്റേ​ഡി​യം സ്റ്റേ​ഷ​നു പു​റ​ത്ത് താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ നി​ന്നാ​യി​രു​ന്നു രാ​ത്രി ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന​ത്. മ​ത്സ​രം ന​ട​ന്ന​തി​ന്‍റെ അ​ടു​ത്ത ദി​വ​സം 46,309 പേ​രും മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. 18,96,514 രൂ​പ​യും വ​രു​മാ​ന​മു​ണ്ടാ​യി.

ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ലെ ര​ണ്ടാം​ഘ​ട്ട പോ​രാ​ട്ടം ന​ട​ക്കു​ന്ന ഇ​ന്നും മെ​ട്രോ​യി​ൽ തി​ര​ക്കു​ണ്ടാ​കും. കേ​ര​ള​ത്തി​ന്‍റെ പ്രി​യ ടീ​മാ​യ ബ്ര​സീ​ലും സ്പെ​യി​നും ഇ​ന്നും ക​ള​ത്തി​ലി​റ​ങ്ങു​ന്നു​ണ്ട്. മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണു മെ​ട്രോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം മെ​ട്രോ​യ്ക്കു കൂ​ടു​ത​ൽ ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ട​പ്പ​ള്ളി, ക​ള​മ​ശേ​രി, ആ​ലു​വ, ജെ​എ​ൽ​എ​ൻ സ്റ്റേ​ഡി​യം, മ​ഹാ​രാ​ജാ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണു സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഓ​ട്ടോ​യും വാ​നു​ക​ളും സ​ർ​വീ​സി​നു​ണ്ടാ​കും. രാ​ത്രി വൈ​കി​യും ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ല​ഭി​ക്കും. ക​ളി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​ലു​വ​യി​ൽ നി​ന്നു രാ​ത്രി പ​തി​നൊ​ന്നി​നും മ​ഹാ​രാ​ജാ​സി​ൽ നി​ന്ന് രാ​ത്രി 11.45നു​മാ​ണ് മെ​ട്രോ​യു​ടെ അ​വ​സാ​ന ട്രി​പ്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts