സാക്ഷിയായി ജാതിക്കാക്കാരൻ..! ചാലക്കുടി രാ​ജീ​വ് വ​ധം: ഏക സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു;  സംഭവം നടന്ന സ്ഥലത്ത് പ്രതിയെയും ഒരു ഓട്ടോയും കണ്ടതായി നേരത്തെ മൊഴി നൽകിയിരുന്നു

ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് ഭൂമിയി​ട​പാ​ടു​കാ​ര​ൻ നാ​യ​ത്തോ​ട് വീ​ര​ൻ​പ​റ​ന്പി​ൽ രാ​ജീ​വി​ന്‍റെ (46) കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് അ​റ​സ്റ്റി​ലാ​യ നാ​ലു പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി. പ്ര​തി​ക​ളി​ൽ ആ​റ്റ​പ്പാ​ടം സ്വ​ദേ​ശി ചാ​മ​ക്കാ​ല ഷൈ​ജു​(45)വി​നെ ഏ​ക സാ​ക്ഷി ബാ​ബു തി​രി​ച്ച​റി​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ്ജ​യി​ലി​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 29നു രാ​വി​ലെ പത്തുമ​ണി​യോ​ടെ​യാ​ണ് പ​രി​യാ​രം ത​വ​ള​പ്പാ​റ​യി​ൽ പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി​ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. രാ​ജീ​വി​നെ നാ​ലം​ഗ​സം​ഘം കൃ​ഷി​സ്ഥ​ല​ത്തു​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ശേ​ഷം ഇ​വി​ടെ​വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ജാ​തി​ക്കാ​യ ശേ​ഖ​രി​ക്കു​ന്ന പ​രി​സ​ര​വാ​സി​യാ​യ ബാ​ബു ഓ​ട്ടോ​റി​ക്ഷ​യും പ്ര​തി​ക​ളി​ൽ ഒ​രാ​ളെ​യും ക​ണ്ട​താ​യി പോ​ലീ​സി​നു മൊ​ഴി ന​ല്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ളുടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യ​ത്.

Related posts