അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും; കൊ​ച്ചി​യി​ൽ പൊ​ലീ​സു​കാ​ര​നെ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു

കൊ​ച്ചി: അ​മി​ത വേ​ഗ​ത്തി​ല​ത്തി​യ സ്വ​കാ​ര്യ ബ​സ് ട്രാ​ഫി​ക് പൊ​ലി​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ടു. ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സി​പി​ഒ ശ്രീ​ദ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്രേവേശിപ്പിച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ മ​ഹാ​ത്മ ബ​സ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ബസ്ഡ്രൈ​വ​ർ കാ​ക്ക​നാ​ട് സ്വ​ദേ​ശി അ​നീ​ഷും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

മേ​ന​ക ഭാ​ഗ​ത്ത് നി​ന്നും അ​മി​ത​വേ​ഗ​ത​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ചെ​ത്തി​യ ബ​സ് ബാ​ന​ര്‍​ജി റോ​ഡി​ലേ​ക്ക് തി​രി​യ​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Related posts

Leave a Comment