വേ​ദ​ന ആ​ഴ​മേ​റി​യ​താ​ണ്, ഈ ​മു​റി​വു​ണ​ങ്ങാ​ൻ കാ​ല​മേ​റെ വേ​ണ്ടി വ​രും: ലോ​ക​ക​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ വൈ​കാ​രി​ക പോ​സ്റ്റു​മാ​യി മെ​സി

ന്യൂയോർക്ക്: ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ കി​രീ​ടം കൈ​വി​ട്ട​തി​ല്‍ പ്ര​തി​ക​രി​ച്ച് അ​ർ​ജ​ന്‍റീ​ന​യു​ടെ ക്യാ​പ്റ്റ​ൻ ല​യ​ണ​ല്‍ മെ​സി. വേ​ദ​ന ആ​ഴ​മേ​റി​യ​താ​ണെ​ന്നും മു​റി​വു​ണ​ങ്ങാ​ൻ കാ​ല​മേ​റെ വേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് മെ​സി കു​റി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റ പ്ര​തി​ക​ര​ണം.

ഈ ​വേ​ദ​ന ആ​ഴ​മേ​റി​യ​താ​ണ്. ഈ ​മു​റി​വു​ണ​ങ്ങാ​ന്‍ കാ​ല​മേ​റെ വേ​ണ്ടി വ​രും. ക​ളി​യു​ടെ ഗ​തി തി​രി​ച്ചു​വി​ട്ട് ജ​യി​ച്ചു ക​യ​റി​യ​തും എ​ല്ലാം അ​ര്‍​പ്പി​ച്ച് ക​ളി​ച്ച ടീ​മും എ​ല്ലാം ഓ​ര്‍​മ​യി​ല്‍ എ​ക്കാ​ല​വു​മു​ണ്ടാ​കും. ഈ ​രാ​ജ്യം ന​ല്‍​കി​യ പി​ന്തു​ണ​യും, ഈ ​ടീ​മി​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും പ​രി​ശ്ര​മ​വു​മെ​ല്ലാ​മാ​ണ് ലോ​ക​ത്തി​ലേ​ക്കും ഏ​റ്റ​വും മി​ക​ച്ച​വ​രാ​ക്കി ഞ​ങ്ങ​ളെ മാ​റ്റി​യ​ത്.

അ​തെ​ല്ലാം ന​ല്ല ഓ​ര്‍​മ​ക​ളാ​യി ഒ​പ്പ​മു​ണ്ടാ​കും. ഞ​ങ്ങ​ളു​ടെ നേ​ട്ട​ത്തെ അ​തി​ന്‍റെ പൂ​ര്‍​ണ​രീ​തി​യി​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല​ല്ല ഇ​പ്പോ​ള്‍ ഉ​ള്ള​ത്. പ​ക്ഷേ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ലോ​ക​ക​പ്പ് ഫൈ​ന​ല്‍ വ​രെ എ​ത്തി​യ ടീ​മാ​ണി​തെ​ന്ന് ആ​രും വി​സ്മ​രി​ക്കേ​ണ്ട.

എ​ല്ലാ സ്നേ​ഹ​ത്തി​നും എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ന​ന്ദി. അ​ര്‍​ജ​ന്‍റൈ​ന്‍ എ​ന്ന അ​ഭി​മാ​നം ഞ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു. ചാം​പ്യ​ന്‍​മാ​രാ​യ സ്പെ​യി​നും അ​ഭി​ന​ന്ദ​നം എ​ന്നും മെ​സി​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. 

നോ​ക്കൗ​ട്ട് പോ​രാ​ട്ട​ങ്ങ​ളി​ൽ അ​വി​ശ്വ​സ​നീ​യ ജ​യ​ങ്ങ​ളു​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് പ​ക്ഷേ ക​ലാ​ശ​പ്പോ​രി​ൽ പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. പ​ന്ത​ട​ക്ക​ത്തി​ലും ല​ക്ഷ്യ​ത്തി​ലേ​ക്ക് ഷോ​ട്ടു​ക​ൾ പാ​യി​ക്കു​ന്ന​തി​ലും ടീം ​പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. മെ​സി​യി​ലേ​യ്ക്ക് പ​ന്തെ​ത്തി​യ നി​മി​ഷ​ങ്ങ​ളും വ​ള​രെ അ​പൂ​ർ​വ​മാ​യി​രു​ന്നു.

ഗ്രൗ​ണ്ടി​ലെ അ​നാ​വ​ശ്യ​മാ​യ പ​രു​ക്ക​ൻ ക​ളി​യി​ൽ തു​ട​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യു​ടെ വീ​ഴ്ച അ​വ​സാ​ന വി​സി​ലി​നു ശേ​ഷം സ്പാ​നി​ഷ് താ​ര​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ലും മോ​ശം പെ​രു​മാ​റ്റ​ത്തി​ലു​മാ​ണ് അ​വ​സാ​നി​ച്ച​ത്.

Related posts

Leave a Comment