ക്രിക്കറ്റിലെ മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന റി​ക്കാ​ർ​ഡു​മാ​യി വി​രാ​ട് കോ​ഹ്ലി !

viradukohiliബി​ർ​മിം​ഗ്ഹാം: ക്രി​ക്ക​റ്റി​ൽ മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന റി​ക്കാ​ർ​ഡു​മാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ന വി​രാ​ട് കോ​ഹ്ലി. ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ആ​ദ്യ​മാ​യി പൂ​ജ്യ​ത്തി​നു പു​റ​ത്താ​കു​ക എ​ന്ന “നേ​ട്ട’​മാ​ണ് കോ​ഹ്ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്.

ചാ​ന്പ്യ​ൻ​സ്ട്രോ​ഫി ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ നാ​ണം​കെ​ട്ട പു​റ​ത്താ​ക​ൽ. നു​വാ​ൻ പ്ര​ദീ​പി​നാ​യി​രു​ന്നു വി​ക്ക​റ്റ്. നാ​ല് പ​ന്തു​ക​ൾ നേ​രി​ട്ട കോ​ഹ്ലി​യെ അ​ഞ്ചാം പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ദി​ക്ക്വെ​ല പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ 68 പ​ന്തി​ൽ​നി​ന്ന് 81 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നി​രു​ന്നു.

ഐ​സി​സി​യു​ടെ ലോ​ക​ക​പ്പ്, ചാ​ന്പ്യ​ൻ​സ് ട്രോ​ഫി, ടി20 ​ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ കോ​ഹ്ലി ഇ​തേ​വ​രെ പൂ​ജ്യ​ത്തി​നു പു​റത്താ​യി​രു​ന്നി​ല്ല. ഇ​തേ​വ​രെ 43 ഐ​സി​സി മ​ത്സ​ര​ങ്ങ​ളാ​ണ് കോ​ഹ്ലി ക​ളി​ച്ച​ത്.

Related posts