ഇരിങ്ങാലക്കുട: കൊരുമ്പിശേരി കുട്ടാടന്‍ പാടത്തെ തരിശു നിലങ്ങളിലെ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. മന്ത്രി ഡോ. ആര്. ബിന്ദു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് അധ്യക്ഷത വഹിച്ചു.
നഗരസഭാ വിദ്യാഭ്യാ സ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി, കൗണ്‍സിലര്‍ ആര്യ സുമേഷ്, ഇരിങ്ങാലക്കുട കൃഷിഭവന് കൃഷി അസി. പി.എസ്. വിജയകുമാര്‍, ഫാജിത റഹ്മാന്, എം.കെ. ഉണ്ണി, കുട്ടാടന്‍ കര്‍ഷകസമിതി പ്രസിഡന്റ് എം.ആര്. ജോഷി, സെക്രട്ടറി ടി.വി. ബിനേഷ് തൈവളപ്പില്‍, മുതിര്‍ന്ന നെല്‍ കര്ഷകന് ടി.കെ. ഭാസ്കരന് തൈവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
