സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​വ​ച്ച് … തീ​ർ​ഥാ​ട​ക ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച്‌ വി​ദ്യാ​ർ​ഥി​നി​ക​ൾക്കും ഓ​ട്ടോ ഡ്രൈ​വർക്കും ദാരുണാന്ത്യം

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ർ മ​രി​ച്ചു. ഓ​ട്ടോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക​ര​വാ​ളൂ​ർ നീ​ല​മ്മാ​ള്‍ പ​ള്ളി​വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ശ്രു​തി​ല​ക്ഷ്മി (16), ത​ഴ​മേ​ല്‍ ചൂ​ര​ക്കു​ളം ജ​യ​ജ്യോ​തി ഭ​വ​നി​ല്‍ ജ്യോ​തി​ല​ക്ഷ്മി (21), ഓ​ട്ടോ ഡ്രൈ​വ​ർ ത​ഴ​മേ​ല്‍ ചൂ​ര​ക്കു​ളം അ​ക്ഷ​യ് ഭ​വ​നി​ല്‍ അ​ക്ഷ​യ് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ഞ്ച​ല്‍ പു​ന​ലൂ​ർ പാ​ത​യി​ലെ മാ​വി​ള​യി​ല്‍ ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ്രു​തി ല​ക്ഷ്മി ക​ര​വാ​ളൂ​ർ എ​എം​എം​എ​ച്ച്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ജ്യോ​തി​ല​ക്ഷ്മി ബം​ഗ​ളൂ​രു​വി​ല്‍ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും അ​ഞ്ച​ലി​ല്‍​നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ചൂ​ര​ക്കു​ള​ത്തെ ജ്യോ​തി​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ശ്രു​തി​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഓ​ട്ടോ. അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ഓ​ട്ടോ ഡ്രൈ​വ​ർ അ​ക്ഷ​യ് മ​രി​ച്ചു. അ​ഞ്ച​ല്‍ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment