കൊല്ലം  ബൈപാസ്: അപകടരഹിതമാക്കാന്‍  അടിയന്തര നടപടിയെന്ന് ജില്ലാ കളക്ടര്‍

കൊ​ല്ലം: ബൈ​പാ​സി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് ഈ ​ആ​ഴ്ച ത​ന്നെ തു​ട​ക്ക​മാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍ വ്യ​ക്ത​മാ​ക്കി. ബൈ​പാ​സി​ലെ അ​പ​ക​ട മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ക​ളക്ട​ര്‍ ഏ​ഴു ദി​വ​സ​സ​ത്തി​ന​കം മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

24 മ​ണി​ക്കൂ​റും സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം. റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​കും​വ​രെ ഈ ​രീ​തി പി​ന്തു​ട​ര​ണം. നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യ അ​ഞ്ചു സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍​ക്ക് പു​റ​മെ അ​പ​ക​ട​സാ​ധ്യ​താ സ്ഥ​ല​ങ്ങ​ളി​ല്‍ പു​തി​യ എ​ട്ടെ​ണ്ണം കൂ​ടി സ്ഥാ​പി​ക്ക​ണം.

റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. ഇ​തോ​ടൊ​പ്പം താ​ത്കാ​ലി​ക ഹം​പു​ക​ളും നി​ര്‍​മി​ക്ക​ണം. തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ കെ​ല്‍​ട്രോ​ണി​ന് ഉ​ത്ത​ര​വ് ന​ല്‍​കി ക​ഴി​ഞ്ഞു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, എ​ന്‍സി​സി, സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തും. പാ​ത​യോ​ര കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

എ​സിപി ​എ. പ്ര​തീ​പ് കു​മാ​ര്‍, ആ​ര്‍ടി​ഒ വി. ​സ​ജി​ത്ത്, പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ എ ​ജ​യ, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ ല​തി​ക, റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി സാ​ങ്കേ​തി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എ.​ബി​ജു, പി. ​ക​ല, സി​ഐമാ​രാ​യ അ​നി​ല്‍ കു​മാ​ര്‍, വി​നോ​ദ് കൃ​ഷ്ണ​ന്‍, ട്രാ​ഫി​ക് എ​സ്ഐ ​സി. അ​മ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts