കൊ​ല്ലം-ഹു​ബ്ലി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ മേ​യ് 25 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു

പ​ര​വൂ​ര്‍: കൊ​ല്ലം – ഹു​ബ്ലി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ്ര​തി​വാ​ര സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ (07313/07314) സ​ര്‍​വീ​സ് മേ​യ് 25 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച് റെ​യി​ല്‍​വേ. ഈ ​ട്രെ​യി​നു​ക​ള്‍ ഈ ​മാ​സം 30 വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ല്‍​വേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ത് കൂ​ടാ​തെ എ​സ്എം​വി​ടി ബം​ഗ​ളൂ​രു -കൊ​ച്ചു​വേ​ളി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മൂ​ന്ന് പ്ര​തി​വാ​ര സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി​യും മേ​യ് 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​മൂ​ന്നു ട്രെ​യി​നു​ക​ളും മാ​ര്‍​ച്ച് 29 വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ല്‍​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്.

ഈ ​നാ​ല് ട്രെ​യി​നു​ക​ളും സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സാ​യി ഓ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ട് എ​ട്ട് മാ​സ​മാ​യി. എ​ല്ലാ വ​ണ്ടി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് യാ​ത്ര​ക്കാ​രു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മീ​പ​ഭാ​വി​യി​ല്‍ ത​ന്നെ ഇ​വ​യെ​ല്ലാം സ്ഥി​രം സ​ര്‍​വീ​സ് ആ​ക്കി മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment