മ​ഞ്ഞി​ൽ പു​ത​ച്ച കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യഭം​ഗി  കാണാൻ സഞ്ചരികളുടെ തിരക്കോട് തിരക്ക് ; അ​പ​ക​ടമു​ന​മ്പിലേക്കുള്ള യാത്ര കരുതലോടെ വേണമെന്ന് നാട്ടുകാർ


വ​ണ്ണ​പ്പു​റം: മ​ഞ്ഞി​ൽ പു​ത​ച്ച കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യഭം​ഗി കാ​ണാ​ൻ പു​ല​ർ​ച്ചെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​ന്പോ​ഴും ഇ​വി​ടെ സു​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ളോ മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വ് ഇ​വി​ടെ അ​ഞ്ഞൂ​റ​ടി താ​ഴ്ച​യി​ലേ​ക്കു വീ​ണു മ​രി​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യിരിക്കുന്നത്.

പോ​ത്താ​നി​ക്കാ​ട് സ്വ​ദേ​ശി ക​ല്ലു​ങ്ക​ൽ ജീ​മോനെ (35)യാ​ണ് ശ​നി​യാ​ഴ്ച കോ​ട്ട​പ്പാ​റ​യു​ടെ താ​ഴ് ഭാ​ഗ​ത്തു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളോ​ടെ പാ​റ​യി​ടു​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kottappara View Point • Entry Fee, Timings, Things To Do

വൈ​റ​ൽ ദൃശ്യഭംഗി
സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ​ഭം​ഗി വൈ​റ​ലാ​യ​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഈ ​പ്ര​ദേ​ശം ഇടം പി​ടി​ച്ച​ത്.

സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു കാ​ഷ്മീ​രി​ലോ കൊ​ടൈ​ക്ക​നാ​ലി​ലോ ആ​ണ് ഈ ​സ്ഥ​ലം എ​ന്നു തെ​റ്റി​ദ്ധ​രി​ച്ച​വ​രു​മു​ണ്ട്. കോ​ട്ട​പ്പാ​റ​യെ​ക്കു​റി​ച്ച​റി​ഞ്ഞ് ഇ​വി​ടേ​ക്ക് ദി​വ​സേ​ന എ​ത്തു​ന്നതു നൂ​റു​ക​ണ​ക്കിനു കാ​ഴ്ച​ക്കാ​രാ​ണ്.

Camp Cloudscape | Discover & Book camping experiences in India - Exoticamp

അ​പ​ക​ട സാ​ധ്യ​ത​യേ​റെ
കോ​ട്ട​പ്പാ​റ​യി​ലെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കു​ന്ന കാ​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം തു​ട​രു​ന്ന​ത്.

സൂ​ര്യോ​ദ​യ ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ നേ​രം പു​ല​രും മു​ന്പേ ഇ​വി​ടെ​യെ​ത്തു​ന്ന​തും അ​സ്ത​മ​യം ക​ണ്ടു മ​ട​ങ്ങു​ന്ന​വ​ർ രാ​ത്രി​യി​ൽ ഇ​വി​ടെ​നി​ന്നു തി​രി​കെ ഇ​റ​ങ്ങു​ന്ന​തും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Camp Cloudscape | Discover & Book camping experiences in India - Exoticamp

കോ​ട്ട​പ്പാ​റ​യിൽ എത്തിച്ചേരാൻ
തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​ത്തെ വ​ണ്ണ​പ്പു​റ​ത്തു​നി​ന്നു മു​ള്ള​രി​ങ്ങാ​ട് റൂ​ട്ടി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കോ​ട്ട​പ്പാ​റ​യി​ലെ​ത്താം.

കോ​ട്ട​പ്പാ​റ കു​രി​ശു പ​ള്ളി​ക്കു സ​മീ​പ​ത്തു​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കു വി​രു​ന്നേ​കു​ന്ന ദൃ​ശ്യ​ഭം​ഗി വീ​ക്ഷി​ക്കാ​നാ​വും. മ​ഞ്ഞി​ന്‍റെ പു​ത​പ്പ് മെ​ല്ലെ മെ​ല്ലെ പ്ര​കൃ​തി നീ​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി കാ​ണാ​ൻ പു​ല​ർ​ച്ചെ ത​ന്നെ എ​ത്ത​ണ​മെ​ന്നു മാ​ത്രം.

Related posts

Leave a Comment