കോട്ടയം മെഡിക്കൽ കോളജിൽ  നി​കു​തി അ​ട​വി​ന്‍റെ പേ​രു പ​റ​ഞ്ഞ് ശ​മ്പളം ന​ൽ​കുന്നില്ലെന്ന് ജീവനക്കാർ; അ​ടു​ത്ത ആ​ഴ്ച​യി​ൽ ശ​മ്പ​ളം വി​ത​ര​ണം ചെയ്യുമെന്ന ഓഫീസ്

ഗാ​ന്ധി​ന​ഗ​ർ: നികുതി അ​ട​യ്ക്കേ​ണ്ട​തി​നാ​ൽ ശ​മ്പളം പി​ന്നീ​ടു ന​ൽ​കാ​മെ​ന്ന് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ. നികുതി അ​ട​യ്ക്കേ​ണ്ടാ​ത്ത​വ​രു​ടെ ശ​ന്പ​ളം ന​ൽ​കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് ഓ​ഫീ​സി​ലെ ത​ന്നെ മ​റ്റൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് നി​കു​തി അ​ട​വി​ന്‍റെ പേ​രുപ​റ​ഞ്ഞ് ശ​ന്പ​ളം ന​ൽ​കാ​ത്ത​ത്.

2017- 18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ സ​ർ​വീ​സ് നികുതി അ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കം മൂ​ല​മാ​ണു ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ന​ൽ​കാ​ത്ത​ത്. 162 ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റുമാ​രും, 22 ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജോ​ലിചെ​യ്യു​ന്ന​ത്.

ഇ​വ​രി​ൽ ര​ണ്ടു വി​ഭാ​ഗ​ത്തി​ലും കൂ​ടി 15ൽ ​താ​ഴെ ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മേ നി​കു​തി അ​ട​യ് ക്കേ​ണ്ട​തു​ള്ളൂ. ഓ​ഫീ​സി​ൽ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന വി​ഭാ​ഗ​ത്തി​ൽ ആ​രൊ​ക്കെ വാ​ർ​ഷി​ക നി​കു​തി അ​ട​യ്ക്കേ​ണ്ട വി​ധം ശ​ന്പളം കൈ​പ്പ​റ്റു​ന്ന​വ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്നി​രി​ക്കേ നി​കു​തി അ​ട​വി​ന്‍റെ പേ​രി​ൽ മു​ഴു​വ​ൻ പേ​രു​ടെയും ശ​ന്പ​ളം ന​ൽ​കാ​തെ​യി​രി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​തെ​ന്നു ആ​ശു​പ​ത്രി ഓ​ഫീ​സി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ലി​ഫ്റ്റ് ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള നികുതി അ​ട​യ്ക്കേ​ണ്ടാ​ത്ത ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​ർ​ക്കും കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ഫെ​ബ്രു​വ​രി മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കി​യെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം നികുതി അ​ട​യ്ക്കാ​ത്ത​വ​രു​ടെ​യും അ​ട​ക്കേ​ണ്ട​വ​രു​ടെ​യും ലി​സ്റ്റ് വേ​ർ​തി​രി​ച്ചെ​ടു​ക്കാ​തി​രു​ന്ന​താ​ണ് ശ​ന്പളം ന​ൽ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും അ​ടു​ത്ത ആ​ഴ്ച​യി​ൽ ശ​ന്പ​ള വി​ത​ര​ണം ന​ട​ക്കു​മെ​ന്നും ഓ​ഫീ​സ് അ​റി​യി​ച്ചു.

Related posts