ലോ ഫ്ളോർ എസി, നോൺ എസി ബസ് നിരക്കുകൾ പുതുക്കി ;ലോ ​ഫ്ളോ​ർ എ​സി ബ​സു​ക​ളു​ടേ​ത് 21 രൂ​പ​യും നോ​ണ്‍ എ​സിക്ക് 10 രൂപയായും കൂട്ടി

കോ​ട്ട​യം: കെ​യു​ആ​ർ​ടി​സി ജ​ന്‍‌‌റം ലോ ​ഫ്ളോ​ർ എ​സി, നോ​ണ്‍ എ​സി ബ​സു​ക​ളു​ടെ പു​തു​ക്കി​യ നി​ര​ക്കു​ക​ളാ​യി. ലോ ​ഫ്ളോ​ർ നോ​ണ്‍ എ​സി ബ​സു​ക​ളു​ടെ മി​നി​മം നി​ര​ക്ക് എ​ട്ടു രൂ​പ​യി​ൽ​നി​ന്നു 10 രൂ​പ​യാ​ക്കി​യാ​ണു ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കി​ലോ മീ​റ്റ​ർ നി​ര​ക്ക് 70 പൈ​സ​യി​ൽ​നി​ന്ന് 80 പൈ​സ​യാ​ക്കി. മി​ന​മം നി​ര​ക്കി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാം.

ലോ ​ഫ്ളോ​ർ എ​സി ബ​സു​ക​ളു​ടേ​ത് 21 രൂ​പ​യു​മാ​ക്കി. 15 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് ഒ​രു രൂ​പ സെ​സ് ഈ​ടാ​ക്കു​ന്ന​തി​നാ​ലാ​ണ് 21 രൂ​പ. ഇ​ത്ത​രം ബ​സു​ക​ളു​ടെ കി​ലോ മീ​റ്റ​ർ ചാ​ർ​ജി​ന് വ​ർ​ധ​ന​യി​ല്ല. 1.50 രൂ​പ​യാ​ണു ലോ ​ഫ്ളോ​ർ എ​സി ബ​സു​ക​ളു​ടെ കി​ലോ​മീ​റ്റ​ർ നി​ര​ക്ക്.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് കെ​യു​ആ​ർ​ടി​സി ജ​ൻ‌‌റം ബ​സു​ക​ളു​ടെ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് കെഎ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts