കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗികൾക്ക് പ്രയാസം നേരിടുന്നു; സ്ട്രെക്ച്ചറുകൾ മാറിമാറിയുള്ള കയറ്റം ബുദ്ധിമുട്ടാകുന്നുവെന്ന് രോഗികളും ബന്ധുക്കളും 

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന ഹൃ​ദ്രോ​ഗി​ക​ളെ പ​ല ത​വ​ണ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും സ്ട്രെ​ച്ച​റു​ക​ളി​ലേ​ക്കും ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യേണ്ടിവരുന്നത് രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി ആ​ക്ഷേ​പം.

ഹൃ​ദ്രോ​ഗി​യു​മാ​യി പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ​ശേ​ഷം വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി ജീ​വ​ന​ക്കാ​ർ എ​ത്തി സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി​യാ​ണ് ആ​ദ്യ വി​ഭാ​ഗ​മാ​യ ട്ര​യേ​ജി​ൽ കാ​ണി​ക്കു​ന്ന​ത്. അ​വി​ടെ രോ​ഗ വി​വ​രം മ​ന​സി​ലാ​ക്കി മെ​ഡി​സി​നാ​ണോ സ​ർ​ജ​റി​യു​ൾ​പ്പെ​ടെ മ​റ്റേ​തെ​ങ്കി​ലും വി​ഭാ​ഗ​മാ​ണോ​യെ​ന്നും അ​തീ​വ ഗു​രു​ത​ര​മാ​ണോ ഗു​രു​ത​ര​മാ​ണോ സാ​ധാ​ര​ണ​യാ​യു​ള്ള രോ​ഗം മാ​ത്ര​മേ​യു​ള്ളോ എ​ന്ന് നോ​ക്കി​യ ശേ​ഷം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ങ്കി​ൽ ചു​വ​പ്പ് റി​ബ​ണും, ഗു​രു​ത​ര​മെ​ങ്കി​ൽ മ​ഞ്ഞ റി​ബ​ണും സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ങ്കി​ൽ പ​ച്ച റി​ബ​ണും ന​ൽ​കി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്നു.

ഹൃ​ദ്രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച് വാ​ഹ​ന​ത്തി​ൽ നി​ന്ന് എ​ടു​ത്ത് ക​യ​റ്റു​ന്ന സ്ട്രെ​ച്ച​റി​ൽ ത​ന്നെ കി​ട​ത്തി​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം രോ​ഗി​യെ ഹൃ​ദ്രോ​ഗ​ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നും വീ​ണ്ടും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ഹൃ​ദ്രോ​ഗ​വി​ഭാ​ഗ​ത്തി​ലെ​ത്തി വാ​ഹ​ന​ത്തി​ൽ നി​ന്നും വീ​ണ്ടും ഇ​റ​ക്കി സ്ട്രെച്ച​റി​ൽ​ക്കി​ട​ത്തി​യ ശേ​ഷ​മാ​ണ് കാ​ർ​ഡി​യോ​ള​ജി ഡോ​ക്ട​റെ കാ​ണു​ന്ന​ത്.​ നി​ര​വ​ധി ത​വ​ണ രോ​ഗി​യെ എ​ടു​ത്ത് ക​യ​റ്റു​ന്ന​ത് മൂ​ലം കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ ഇ​ത് പ​രി​ഹ​രി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും ആ​വ​ശ്യം.

Related posts