കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി വാർഡിലെത്തണമെങ്കിൽ സർക്കസ് അറിയണം; മിെറ്റൽ പാകിയ റോഡിലൂടെയുള്ള സ്ട്രെച്ചർ യാത്ര ദുഷ്കരമെന്ന് രോഗികളും ബന്ധുക്കളും

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റോ​ഡ് പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക, ഹൃ​ദ്രോ​ഗി​ക​ളോ​ട് അ​ൽ​പം ക​രു​ണ കാ​ട്ട​ണം. റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് മെറ്റൽ പാ​കി​യ പാ​ത​യി​ലൂ​ടെ സ്ട്രെ​ച്ച​ർ ത​ള്ളി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ബു​ദ്ധി​മു​ട്ടാ​ണ് ഇ​വി​ട​ത്തെ പ്ര​ശ്നം. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​നു മു​ന്നി​ലു​ള്ള റോ​ഡി​ലെ മി​റ്റി​ൽ മി​ശ്രി​ത​ത്തി​ലൂ​ടെ സ്ട്രെ​ച്ച​ർ ത​ള്ളി​ക്കൊ​ണ്ടു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല.

നെ​ഞ്ചു വേ​ദ​ന​യാ​യും മ​റ്റും എ​ത്തു​ന്ന രോ​ഗി​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഇ​സി​ജി പ​രി​ശോ​ധ​ന​യി​ലാ​ണ് ഹൃ​ദ്രോ​ഗ ല​ക്ഷ​ണം ക​ണ്ടെ​ത്തി കാ​ർ​ഡി​യോ​ള​ജി​യി​ലേ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് കൊ​ണ്ടു​പോ​കു​ന്ന​ത്. വ​രാ​ന്ത​വ​ഴി ഡി​സി​എ​ച്ച് സ്കാ​നിം​ഗ് സെ​ന്‍റ​റി​ന്‍റെ പി​ന്നി​ലൂ​ടെ വ​ന്ന് റോ​ഡ് മു​റി​ച്ചു ക​ട​ന്നാ​ലേ കാ​ർ​ഡി​യോ​ള​ജി​യി​ൽ എ​ത്താ​നാ​വു. ഈ റോ​ഡി​ൽ മെറ്റൽ പാ​കി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ര​ണ്ടു സൈ​ഡി​ലും മെറ്റ​ൽ ഇ​ള​കി​യും വ​ലി​യ ക​ഷ​ണ​മാ​യും കി​ട​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ സ്ട്രെ​ച്ച​ർ ത​ള്ളി​ക്കൊ​ണ്ടു പോ​കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ട്. മെ​ല്ലെ അ​ന​ങ്ങാ​തെ കൊ​ണ്ടു​വ​രു​ന്ന രോ​ഗി​യെ റോ​ഡ് കു​റു​കെ ക​ട​ത്തുന്ന​ത് ത​ട്ടി​യും മു​ട്ടി​യു​മാ​ണ്.

അ​റ്റ​ൻ​ഡ​റും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് സ്ട്രെ​ച്ച​ർ പൊ​ക്കി​യാ​ണ് മെറ്റൽ കി​ട​ന്ന ഭാ​ഗ​ത്തു നി​ന്ന് സ​ട്രെ​ച്ച​ർ നീ​ക്കു​ന്ന​ത്. കാ​ർ​ഡി​യോ​ള​ജി​യു​ടെ മു​ൻ​വ​ശ​ത്തെ മെറ്റൽ ക​ഷ​ണ​ങ്ങ​ൾ ഒ​തു​ക്കി സ്ട്രെ​ച്ച​ർ ക​ട​ന്നു പോ​കാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യാ​ൽ മ​തി. ഹൃ​ദ്രോ​ഗി​യാ​ണെ​ന്നു​ള്ള ഒ​രു പ​രി​ഗ​ണ​ന ഉ​ണ്ടാ​വ​ണം. ടാ​റിം​ഗി​ന് ഇ​നി​യും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

മെറ്റൽ ഇ​നി​യും ഇ​ള​കും. അ​ത് രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ ദു​രി​ത​മാ​വും. അ​തു​ണ്ടാ​കാ​തെ നോ​ക്ക​ണേ എ​ന്നാ​ണ് രോ​ഗി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ആ​വ​ശ്യം.

Related posts