കച്ചവടക്കാർ തമ്മിൽ മത്സരം മുറുകി: തീരദേശ മേഖലയിൽ കോ​ഴി​വി​ല 58 രൂപയിലേ​ക്കു താഴ്ന്നു; വിലകുറച്ച് വിൽക്കുന്നത് ക​ച്ച​വ​ടം നടപ്പെടാതിരിക്കാൻ

എ​ട​മു​ട്ടം: തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ ത​മ്മി​ൽ മ​ത്സ​രം മു​റു​കി​യി​പ്പോ​ൾ കോ​ഴി​ വി​ല കു​റ​ഞ്ഞു.​ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 70 രൂ​പ​യാ​യി​രു​ന്നു പൊ​തു​വേ വി​ല.​ എ​ന്നാ​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഇത് 58 രൂ​പ​യിലേക്കു താഴ്ന്നു.

വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​ന്ത്രാപ്പി​ന്നി ഭാ​ഗ​ങ്ങ​ളി​ലും വി​ല കു​റ​ഞ്ഞു.​ഇതുകൊണ്ടുതന്നെ വി​ല്പ​ന​യും കൂ​ടി.​ പ​ല ക​ട​ക്കാ​രും ഇ​ന്ന​ലെ രണ്ടുത​വ​ണ കോ​ഴി​യി​റ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല കു​റ​യാ​നാ​ണു സാ​ധ്യ​ത. മ​ത്സ​ര​ക്ക​ച്ച​വ​ടം തു​ട​ർ​ന്നാ​ൽ വി​ല കു​റ​വു​ണ്ടാ​കും.

മൊ​ത്ത വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്കു ന​ഷ്ടം സ​ഹി​ച്ചാ​ണു വി​ല്പ​ന​യെ​ങ്കി​ലും ക​ച്ച​വ​ടം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണു വി​ല കു​റ​യ്ക്കു​ന്ന​തെ​ന്നും ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. വാ​ടാ​ന​പ്പ​ള്ളി, ഏ​ങ്ങ​ണ്ടി​യൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ 68 രൂ​പ​യാ​യി​രു​ന്നു. അ​തേ സ​മ​യം ക​ണ്ടശാം​ങ്ക​ട​വ് മു​ത​ൽ തൃ​ശൂ​ർ വ​രെ പൊ​തു​വേ 70 രൂ​പ​യാ​യി​രു​ന്നു വില.

Related posts