നാ​ലു​കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് കൗ​തു​ക​മാകുന്നു;  അ​പൂ​ർ​വ്വ​മാ​യി മാ​ത്രം ക​ണ്ട് വ​രു​ന്ന വൈ​ക​ല്യ​മാ​ണി​തെ​ന്ന്  ഡോക്ടർ ഗോപികൃഷ്ണൻ

എ​റ​വ്: നാ​ലു​കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് പിറന്നത് കൗ​തു​ക​മാ​യി. എ​റ​വ് ടി.​എ​ഫ്.​എം സ്ക്കൂ​ളി​ന് സ​മീ​പം ക​ള​ത്തി​ൽ പ​ര​മേ​ശ്വ​ര​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കു​ഞ്ഞി​നാ​ണ് നാ​ലുകാ​ൽ.നാ​ട​ൻ കോ​ഴി ര​ണ്ടാം ത​വ​ണ അ​ട​യി​രു​ന്ന​പ്പോ​ൾ വിരിഞ്ഞ 10 കോഴി കുഞ്ഞുങ്ങൾ ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി.

എ​ന്നാ​ൽ അ​ട​യി​രു​ന്നി​ട​ത്ത് ഒ​രു കോ​ഴി​ക്കു​ഞ്ഞ് മാ​ത്രം അ​വി​ടെ ത​ന്നെ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ര​മേ​ശ്വ​ര​ൻ ഈ ​കോ​ഴി​ക്കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് നാ​ല് കാ​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​പൂ​ർ​വ്വ​മാ​യി മാ​ത്രം ക​ണ്ട് വ​രു​ന്ന വൈ​ക​ല്യ​മാ​ണി​തെ​ന്ന് എ​റ​വ് മൃ​ഗാ​ശു​പ​ത്രി ഡോ.​ഗോ​പി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ലു​ള്ള ര​ണ്ട് കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ക്കാ​നാ​വി​ല്ല. മ​റ്റ് ര​ണ്ട് കാ​ലു​ക​ൾ കൊ​ണ്ട് സാ​ധാ​ര​ണ രീ​തി​യി​ൽ ന​ട​ക്കാ​നാ​കു​ം.

Related posts