കെഎ​സ്ആ​ർടിസി​യി​ലെ എ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ക്കു​ന്നു


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ലെ ര​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ക്കു​ന്നു മ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ര​ൻ ഇ​വ​രു​ടെ വി​ര​മി​ക്ക​ൽ ഉ​ത്ത​ര​വി​റ​ക്കി. 31-നാ​ണ് ഇ​വ​ർ സ​ർ​വീ​സി​ൽ നി​ന്നും വിരമിക്കു​ന്ന​ത്. എ​ന്നാ​ൽ പ​ക​രം നി​യ​മ​നം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടി​ല്ല.

സെ​ൻ​ട്ര​ൽ സോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​കെ.​ശ്രീ​കു​മാ​ർ, നോ​ർ​ത്ത് സോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സി.​വി.​രാ​ജേ​ന്ദ്ര​ൻ ഡ​പ്യൂ​ട്ടി സി​എഒ (​പെ​ൻ​ഷ​ൻ ആ​ന്‍റ് ഓ​ഡി​റ്റ് ചു​മ​ത​ല​യു​ള്ള മാ​നേ​ജ​ർ) എം. ​പ്ര​താ​പ ദേ​വ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്.

ക​രു​നാ​ഗ​പ്പ​ള്ളി ഡി​ടിഒ ആ​ർ.​രാ​ജീ​വ്, ചീ​ഫ് ഓ​ഫീ​സി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡി.​പി.​ സു​രേ​ഷ്, ഇ​പ്പോ​ൾ ലീ​വി​ൽ ക​ഴി​യു​ന്ന ഡിടിഒ ​കെ.​പ്ര​ദീ​പ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജി.​ര​വീ​ന്ദ്ര​ൻ, സി.​എ. സൂ​ന​മ്മ എ​ന്നി​വ​രും വി​ര​മി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

ലോ​ക് ഡൗ​ൺ കാ​ല​ത്ത് ഈ ​വി​ര​മി​ക്ക​ൽ കാ​ര്യ​മാ​യി കോ​ർ​പറേ​ഷ​നെ ബാ​ധി​ക്കി​ല്ലെ​ങ്കി​ലും സാ​ധാ​ര​ണ ഗ​തി​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മ്പോ​ൾ, പ​ക​രം നി​യ​മ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ അ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

Related posts

Leave a Comment