കളി ബാബുവിനോട് വേണ്ട..! സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ല: യാ​ത്ര​ക്കാ​ര​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു​ട​ച്ചു

ബാ​ല​രാ​മ​പു​രം : ഇ​റ​ക്കേ​ണ്ട സ്റ്റോ​പ്പി​ൽ നി​ർ​ത്താ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ര​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു​ട​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​യ്യാ​റ്റി​ൻ​ക​ര ചെ​ന്പൂ​ര് പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു (55)വി​നെ ബാ​ല​രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴി​നു തേ​ന്പാ​മൂ​ട്ട് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട നി​ന്നു വി​ഴി​ഞ്ഞം ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എ​രു​ന്നാ​വൂ​ർ എ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങ​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ക​ണ്ട​ക്ട​ർ ബെ​ല്ല​ടി​ച്ച് വ​ണ്ടി നി​ർ​ത്തി​യ​ത് തേ​ന്പാ​മു​ട്ടം ഭാ​ഗ​ത്താ​യി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ബാ​ബു ക​ണ്ട​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും പു​റ​ത്തി​റ​ങ്ങി വ​ണ്ടി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ക​ല്ലെ​റി​ഞ്ഞു​ട​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ബാ​ബു​വി​നെ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. ത​ന്നെ ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ചു​വെ​ന്ന ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ന്മേ​ൽ ക​ണ്ട​ക്ട​ർ ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ൻ​കു​ഴി കു​ഞ്ചു​വി​ള ഷി​ബു​സ​ദ​ന​ത്തി​ൽ എ​സ്. ഷി​ബു (40)വി​ന്‍റെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts