വേ​ന​ൽ ക​ന​ത്തു; ചൂടിനെ ചെറുക്കാൻ ത​ണ്ണി​മ​ത്ത​നും ക​രി​ക്കും റെഡി

പാ​ല​ക്കാ​ട്: വേ​ന​ൽ ക​ന​ത്ത​തോ​ടെ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ത​ണ്ണി​മ​ത്ത​ൻ, ക​രി​ക്ക്, പ​നം​നൊ​ങ്ക് വി​ല​പ്ന സ​ജീ​വ​മാ​യി. ത​ണ്ണി​മ​ത്ത​ൻ കി​ലോ​യ്ക്ക് ഇ​രു​പ​തു രൂ​പ​യാ​ണ് വി​ല. ക​രി​ക്കി​ന് മു​പ്പ​തും പ​നം​നൊ​ങ്ക് പ​ത്തെ​ണ്ണ​ത്തി​ന് എ​ഴു​പ​തു രൂ​പ​യു​മാ​ണ് വി​ല.ശീ​ത​പാ​നീ​യ​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ കു​റ​വാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ക​ട​ക്കാ​ർ പ​റ​ഞ്ഞു. ചെ​ന്നൈ ദി​ണ്ഡി​വ​ന​ത്തു​നി​ന്നാ​ണ് പാ​ല​ക്കാ​ട്ടേ​യ്ക്ക് ത​ണ്ണി​മ​ത്ത​ൻ എ​ത്തു​ന്ന​ത്.

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​യാ​യ താ​ജു​ദീ​നും പാ​ല​ക്കാ​ട് സ്വ​ദേ​ശി മോ​ഹ​ൻ​ദാ​സു​മാ​ണ് പാ​ല​ക്കാ​ട്ടെ മൊ​ത്ത​വ്യാ​പാ​രി​ക​ൾ.ഇ​രു​പ​ത്തി​യ​ഞ്ചും മു​പ്പ​തും ഏ​ക്ക​ർ​വീ​ത​മു​ള്ള ത​ണ്ണി​മ​ത്ത​ൻ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നും കി​ലോ​യ്ക്ക് പ​ത്തു​രൂ​പ നി​ര​ക്കി​ലാ​ണ് ഇ​വ​ർ ത​ണ്ണി​മ​ത്ത​ൻ വാ​ങ്ങു​ന്ന​ത്. ഒ​രു ലോ​റി​യി​ൽ പ​ത്തു​ട​ണ്‍ വ​രെ ക​യ​റ്റാം. കോ​ട്ട​മൈ​താ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നു ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ ലോ​റി വാ​ട​ക​യും ക​യ​റ്റി​റ​ക്ക് കൂ​ലി വേ​റെ​യും ന​ല്ക​ണം.

ആ​ഴ്ച​യി​ൽ അ​ഞ്ചു​ലോ​റി ത​ണ്ണി​മ​ത്ത​ൻ പാ​ല​ക്കാ​ട് എ​ത്തു​ന്നു​ണ്ടെ​ന്നും ക​ല​ർ​പ്പി​ല്ലാ​ത്ത ശീ​ത​ള​പാ​നീ​യ​മാ​ണ് ത​ണ്ണി​മ​ത്ത​നെ​ന്നും ഇ​ഞ്ച​ക്്ഷ​ൻ ചെ​യ്ത് മാ​യം​ചേ​ർ​ക്കു​ന്നു​വെ​ന്ന വാ​ട്സ​പ്പ് പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്നും ശ​രീ​ര​ത്തി​ലെ ജ​ലാ​ശം നി​ല​നി​ർ​ത്തു​ന്ന​തി​നും ശീ​തി​ക​ര​ണ​ത്തി​നും ത​ണ്ണി​മ​ത്ത​ൻ ന​ല്ല​താ​ണെ​ന്നും മൊ​ത്ത​വ്യാ​പാ​രി​യാ​യ താ​ജു​ദീ​ൻ പ​റ​ഞ്ഞു.ചെ​റി​യ ക​ട​ക​ളി​ലേ​ക്ക് നൂ​റു​കി​ലോ​വ​രെ ത​ണ്ണി​മ​ത്ത​ൻ കൊ​ണ്ടു​പോ​കു​ന്ന​വ​രും ഏ​റെ​യാ​ണ്.

പ​ത്തി​രി​പ്പാ​ല, ചി​റ്റൂ​ർ, ക​ഞ്ചി​ക്കോ​ട്, കു​ഴ​ൽ​മ​ന്ദം, മ​ല​ന്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടെ​നി​ന്നാ​ണ് ത​ണ്ണി​മ​ത്ത​ൻ കൊ​ണ്ടു​പോ​കു​ന്ന​ത്.ത​ണ്ണി​മ​ത്ത​ൻ​പോ​ലെ ക​രി​ക്കി​നും ന​ല്ല ഡി​മാ​ന്‍റാ​ണു​ള്ള​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ, വേ​ല​ന്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന ക​രി​ക്കി​ന് ഹോ​ൾ​സെ​യി​ൽ വി​ല 21 രൂ​പ​യാ​ണെ​ങ്കി​ലും ഉ​പ​ഭോ​ക്താ​വി​ന് മു​പ്പ​തു​രൂ​പ​യ്ക്കാ​ണ് വി​ല്ക്കു​ന്ന​ത്.

ദി​നം​പ്ര​തി ഇ​രു​ന്നൂ​റു ക​രി​ക്കു വ​രെ വി​ല്ക്കാ​റു​ണ്ടെ​ന്നു മൈ​താ​ന​ത്തെ ക​രി​ക്കു വ്യാ​പാ​രി ക​ണ്ണ​ൻ പ​റ​ഞ്ഞു. മൈ​താ​ന​ത്തും പ​രി​സ​ര​ത്തു​മാ​യി പ​തി​ന​ഞ്ചി​ലേ​റെ ക​രി​ക്ക്, ത​ണ്ണി​മ​ത്ത​ൻ ക​ച്ച​വ​ട​ക്കാ​രു​ണ്ട്.ഇ​തി​നു പു​റ​മേ പ​നം​നൊ​ങ്ക് വി​ല്പ​ന​യും സ​ജീ​വ​മാ​ണ്. കൊ​ഴി​ഞ്ഞാ​ന്പാ​റ, വേ​ല​ന്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ​നം​നൊ​ങ്ക് എ​ത്തി​ക്കു​ന്ന​ത്. ക​രി​ന്പ​ന​യു​ടെ നാ​ടെ​ന്ന് പ​റ​യു​ന്ന പാ​ല​ക്കാ​ട് ക​രി​ന്പ​ന​ക​ൾ കു​റ​വാ​യ​തോ​ടെ​യാ​ണ് വേ​ല​ന്താ​വ​ള​ത്തു​നി​ന്നും ഇ​ത് എ​ത്തി​ക്കു​ന്ന​ത്.

ഒ​രു കു​ല പ​നം​നൊ​ങ്കി​ൽ പ​ത്തോ പ​തി​ന​ഞ്ചോ കാ​യ്ക​ൾ ഉ​ണ്ടാ​കും. ഒ​രു കാ​യ​യി​ൽ ര​ണ്ടോ മൂ​ന്നോ നൊ​ങ്കു​ണ്ടാ​കും. ഒ​രു കു​ല​യ്ക്ക് നൂ​റൂ​രൂ​പ വി​ല​യും വാ​ഹ​ന​വാ​ട​ക​യും ചേ​ർ​ത്ത് 120 രൂ​പ ന​ല്കി​യാ​ണ് പ​നം​നൊ​ങ്ക് വാ​ങ്ങി​ക്കു​ന്ന​ത്. ഒ​രു​ദി​വ​സം അ​ന്പ​തു​കു​ല​യു​ടെ വ​രെ ക​ച്ച​വ​ടം ന​ട​ക്കാ​റു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.ശ​രീ​ര​ത്തി​നു പോ​ഷ​കാ​ഹാ​ര​വും ത​ണ്ണു​പ്പും ജ​ലാം​ശം നി​ല​നി​ർ​ത്തു​ന്ന​തി​നും ക​ഴി​വു​ള്ള പ​നം​നൊ​ങ്കി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

Related posts