ആനവണ്ടി ഡാ! ദുരിതബാധിതർക്ക് സഹായത്തിനായി സൗജന്യ കൊറിയർ സർവീസുമായി കെഎസ്ആർടിസി

ചാ​ല​ക്കു​ടി: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്കും ആ​ളു​ക​ൾ​ക്കും സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ചാ​ല​ക്കു​ടി​യി​ലെ കെഎ​സ്ആ​ർ​ടി​സി കൊ​റി​യ​റി​ന്‍റെ സൗ​ജ​ന്യ​സേ​വ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു.നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഈ ​സൗ​ജ​ന്യ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള ടെ​റാ​പ്ലെ​യി​ൻ കൊ​റിയ​ർ സ​ർ​വീ​സാ​ണ് കെഎസ്ആ​ർ​ടി​സി​ക്കാ​യി നി​ല​വി​ൽ കൊ​റിയ​ർ സേ​വ​നം ന​ട​ത്തു​ന്ന​ത്. ഇ​തു​വ​ഴി​യാ​ണ് പ്ര​ള​യ ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​വി​ടെ​യു​ള്ള ആ​ളു​ക​ൾ​ക്കും സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ അ​യ​ക്കേ​ണ്ട​വ​ർ ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ ഒ​രു പ​ക​ർ​പ്പും സാ​ധ​നം എ​ത്തി​ച്ചു​കൊ​ടു​ക്കേ​ണ്ട സം​ഘ​ട​ന​യു​ടെ​യോ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യോ വ്യ​ക്തി​ക​ളു​ടെ​യോ മൊ​ബൈ​ൽ ന​ന്പ​റും ഏ​ജ​ൻ​സി​യി​ൽ ഏ​ൽ​പി​ച്ചാ​ൽ മ​തി​യാ​കും എ​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി​യി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ സേ​വ​നം ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും സ​ഹാ​യ​മെ​ത്തി​ക്കേ​ണ്ട​വ​ർ വി​ളി​ച്ച് അ​റി​യി​ച്ചാ​ൽ രാ​വി​ലെ ഒ​ന്പ​തി​നു മു​ന്പ് വേ​ണ​മെ​ങ്കി​ലും കൊ​രി​യ​ർ സ​ർ​വീ​സി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തും.

കെഎസ്ആ​ർ​ടി​സി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട കൊ​റിയ​ർ കേ​ന്ദ്ര​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്.

Related posts