എ​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള 11 കോ​ടി​യു​ടെ മു​ഴു​വ​ൻ സ്വ​ർ​ണ​വും രാ​ജ്യ​ത്തി​നു​വേ​ണ്ടി ഞാ​ൻ ദാ​നം ചെ​യ്യും; വൈ​റ​ലാ​യി ഗോ​ൾ​ഡ്മാ​ൻ ഓ​ഫ് ബി​ഹാ​റിന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം

ബി​ഹാ​റി​ലെ ഭോ​ജ്പൂ​ർ ജി​ല്ല​യി​ലെ പ്രേം ​സിം​ഗി​നെ ആ​രും ഒ​ന്നു നോ​ക്കി​നി​ന്നു​പോ​കും. ‘ഗോ​ൾ​ഡ്മാ​ൻ ഓ​ഫ് ബി​ഹാ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്രേം ​സിം​ഗ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വാ​ർ​ത്ത​ക​ളി​ലും വീ​ണ്ടും ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ, ഇ​ത്ത​വ​ണ​ത്തെ ച​ർ​ച്ചാ വി​ഷ​യം സ്വ​ർ​ണം വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മ​റി​ച്ച് രാ​ജ്യം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ത​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള കോ​ടി​ക​ളു​ടെ സ്വ​ർ​ണം മു​ഴു​വ​ൻ ദാ​നം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​വും സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി കു​റ​ച്ച് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ളു​മാ​ണ് പ്രേം ​സിം​ഗി​നെ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​നി പു​തി​യ സ്വ​ർ​ണം വാ​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ഭോ​ജ്പൂ​ർ ജി​ല്ല​യി​ലെ ബി​ഹി​യ സ്വ​ദേ​ശി​യാ​യ പ്രേം ​സിം​ഗ് ദി​വ​സ​വും ധ​രി​ക്കു​ന്ന​ത് ചെ​റി​യ അ​ള​വി​ലു​ള്ള സ്വ​ർ​ണ​മൊ​ന്നും അ​ല്ല. 6 കി​ലോ 300 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​പ്പോ​ഴും അ​ദ്ദേ​ഹം ധ​രി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ മാ​ർ​ക്ക​റ്റ് വി​ല വെ​ച്ച് നോ​ക്കി​യാ​ൽ ഇ​തി​ന് 11 കോ​ടി രൂ​പ​യി​ല​ധി​കം മൂ​ല്യ​മു​ണ്ട്.

ക​ഴു​ത്തി​ൽ കി​ട​ക്കു​ന്ന​ത് ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി 38 സ്വ​ർ​ണ്ണ മാ​ല​ക​ൾ, 3 വ​ലി​യ ബ്രേ​സ്‌​ലെ​റ്റു​ക​ൾ, നി​ര​വ​ധി മോ​തി​ര​ങ്ങ​ള്‍, ഇ​തി​നെ​ല്ലാ പു​റ​മെ ‘ഗോ​ൾ​ഡ് മാ​ൻ ഓ​ഫ് ബി​ഹാ​ർ’ എ​ന്ന് എ​ഴു​തി വെ​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക സ്വ​ർ​ണ്ണ​പ്പ​ത​ക്ക​വും അ​ദ്ദ​ഹ​ത്തി​നു​ണ്ട്. “രാ​വി​ലെ ഇ​തെ​ല്ലാം എ​ടു​ത്ത് അ​ണി​യാ​ൻ മാ​ത്രം ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം വേ​ണം. രാ​ത്രി വീ​ട്ടി​ലെ​ത്തി ഇ​തെ​ല്ലാം ഊ​രി​വെ​ക്കാ​നും അ​തേ സ​മ​യം ത​ന്നെ വേ​ണം! – പ്രേം ​സിം​ഗ് ചി​രി​യോ​ടെ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്ക് സ്വ​ർ​ണ​ത്തി​ന്‍റെ അ​മി​ത ഇ​റ​ക്കു​മ​തി വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. വി​ദേ​ശ​നാ​ണ്യ ക​രു​ത​ൽ ശേ​ഖ​രം ചോ​രു​ന്ന​തും ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി കൂ​ടു​ന്ന​തും ത​ട​യാ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ വ​ർ​ധ​ന​വ് വ​രു​ത്തി​യി​രു​ന്നു. സ്വ​ർ​ണ ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്രേം ​സിം​ഗ് ത​ന്‍റെ സ്വ​ർ​ണ ശേ​ഖ​രം വേ​ണ​മെ​ങ്കി​ല്‍ രാ​ജ്യ​ത്തി​ന് ദാ​നം ചെ​യ്യാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. “രാ​ജ്യ​ത്തേ​ക്കാ​ൾ വ​ലു​ത​ല്ല എ​നി​ക്ക് മ​റ്റൊ​ന്നും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യോ രാ​ജ്യ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഒ​ട്ടും മ​ടി​ക്കാ​തെ എ​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള മു​ഴു​വ​ൻ സ്വ​ർ​ണ​വും ഞാ​ൻ ദാ​നം ചെ​യ്യും,” പ്രേം ​സിം​ഗ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​ല്ലാം ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണം വാ​ങ്ങു​ന്ന​ത് നി​ർ​ത്തി​യാ​ൽ അ​ത് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യൊ​രു ബൂ​സ്റ്റാ​കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു.

Related posts

Leave a Comment