കോട്ടയം: മൂന്നുമാസത്തോളം നീളുന്ന മണ്‍സൂണ്‍ കാലം അതിതീവ്ര മഴയും കാറ്റും കര്‍ഷകര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. കര്‍ഷകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
- തൊഴുത്ത് റിപ്പയറിംഗ്, തൊഴുത്തിലെ ലീക്കേജ്, ചുമരിലെയും തറയിലെയും വിള്ളലുകള്‍ എന്നിവ പൂര്‍ണമായും അടച്ചു വൃത്തിയാക്കണം.
- വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ തറനിരപ്പ് ശരിയാക്കണം.
- ശുദ്ധമായ വെള്ളം ഉറപ്പുവരുത്തണം. കുടിവെള്ളത്തിനുള്ള പാത്രം വൃത്തിയായി സൂക്ഷിക്കണം.
- കാലിത്തീറ്റ നനയാതെ വയ്ക്കുന്നതിനുള്ള സംവിധാനം കുറ്റമറ്റ രീതിയില്‍ ആണെന്ന് ഉറപ്പാക്കണം.
- വെള്ളം നിറയ്ക്കുന്ന ടാങ്ക്, പാത്രം എന്നിവ എല്ലാ ആഴ്ചയിലും കഴുകി പൂപ്പല്‍ ഇല്ലെന്ന് ഉറപ്പാക്കണം.
- കൃത്യമായി വിരമരുന്ന് വാക്സിനേഷന് എന്നിവ നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
- കിടക്കുന്ന സ്ഥലം നനവില്ലാത്ത രീതിയില്‍ വരണ്ട തറ വരുന്ന രീതിയില്‍ ക്രമീകരിക്കണം.
- തൊഴുത്തിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഡ്രെയിനേജ് സംവിധാനം കുറ്റമറ്റ രീതിയിലാക്കണം.
- ബാഹ്യപരാദങ്ങള്‍, ഈച്ച, കൊതുക് എന്നിവയുടെ സാന്നിധ്യം മഴക്കാലത്ത് ഏറെയായതിനാല്‍ ഇവ ഒഴിവാക്കുന്നതിന് തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
- തൊഴുത്തിലെ ഇലക്ട്രിക് വയറിംഗുകള്‍ സുരക്ഷിതമാണോയെന്ന് ഉറപ്പാക്കണം.
- മേല്‍ക്കൂരയോട് ചേര്‍ന്ന് നില്ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കി തൊഴുത്ത് സുരക്ഷിതമാക്കണം.
- ഇടിയും മിന്നലുമുള്ളപ്പോള്‍ മൃഗങ്ങളെ മേയാന്‍ വിടരുത്. പ്രകൃതിക്ഷോഭങ്ങള്‍ മൂലം അപകടങ്ങള്‍ ഉണ്ടാവുകയോ മറ്റോ ചെയ്താല്‍ അടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലില്‍ അറിയിക്കണം. അടിയന്തര സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മാത്യു ഫിലിപ്പ് അറിയിച്ചു.
