മാ​വോ​യി​സ്റ്റു​ക​ളെ ആ​ട്ടി​ൻ​കു​ട്ടി​ക​ളാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട; അ​റ​സ്റ്റി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ൽ കോ​ഴി​ക്കോ​ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തേ​സ​മ​യം യു​എ​പി​എ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വി​ശ​ദ​മാ​ക്കി.

മാ​വോ​യി​സ്റ്റു​ക​ളെ ആ​ട്ടി​ൻ​കു​ട്ടി​ക​ളാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​റ​സ്റ്റി​ലാ​യ അ​ല​ന്‍റെ ബാ​ഗി​ൽ നി​ന്ന് മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ​യും പു​സ്ത​ക​വും ക​ണ്ടെ​ത്തി​യി​രു​ന്നു. താ​ഹ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പു​സ്ത​ക​വും ല​ഭി​ച്ചി​രു​ന്ന​താ​യി അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യ​വെ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

യു​എ​പി​എ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ യു​എ​പി​എ നി​യ​മം ചു​മ​ത്തി​യ​തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ലേ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല​ല്ല. കീ​ഴ​ട​ങ്ങാ​ൻ വ​ന്ന​വ​രെ​യ​ല്ല പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

നേ​ര​ത്തേ, യു​എ​പി​എ അ​റ​സ്റ്റി​നെ​തി​രേ പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ല​ഘു​ലേ​ഖ ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം ഒ​രാ​ൾ മാ​വോ​യി​സ്റ്റാ​കി​ല്ലെ​ന്നും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സ് എ​ങ്ങ​നെ പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ ചോ​ദി​ച്ചു.

Related posts