പുനലൂരിൽ യാത്രാക്ലേശം രൂക്ഷം; ചെയിൻ സർവീസ്  ആരംഭിച്ചിട്ടും കെഎസ്ആർടിസി അവഗണിക്കുകയാണെന്ന് യാത്രക്കാർ 

പു​ന​ലൂ​ർ ; യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ഴും പു​ന​ലൂ​ർ നേ​രി​ടു​ന്ന​ത് കെ ​എ​സ് ആ​ർ ടി ​സി യു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന. പ​ത്ത​നം​തി​ട്ട സെ​ക്ട​റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​ച്ചും രാ​ത്രിയിൽ ബ​സ് സ​ർ​വീ​സി​ല്ല.​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് എം ​സി റോ​ഡു​വ​ഴി കൊ​ട്ടാ​ര​ക്ക​ര അ​ടൂ​ർ റൂ​ട്ടി​ലൂ​ടെ 15 മി​നു​ട്ട് ഇ​ട​വി​ട്ട് തൃ​ശൂ​രി​ലേ​ക്കും തി​രി​ച്ചും ബ​സു​ണ്ട്.

എ​ന്നാ​ൽ ആ​യു​രി​ൽ നി​ന്ന് അ​ഞ്ച​ൽ പു​ന​ലൂ​ർ വ​ഴി പ​ത്ത​നം​തി​ട്ട, തെ​ങ്കാ​ശി അ​ടൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കൊ​ന്നും ബ​സി​ല്ല .രാ​ത്രി 9 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് മ​ല്ല​പ്പ​ള്ളി ബ​സി​നു ശേ​ഷം നാ​ല​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് 1.30 ന് ​ഉ​ള്ള മ​ല്ല​പ്പ​ള്ളി ബ​സേ അ​ഞ്ച​ൽ പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് യാ​ത്ര​ക്കാ​ർ​ക്കു​ള്ളൂ. ഇ​താ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ യാ​ത്രി​ക​രെ വ​ല​യ്ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് രാ​ത്രി 10, 11, 12 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ഏ​തെ​ങ്കി​ലും മൂ​ന്ന് ബ​സ് സ​ർ​വീ​സു​ക​ൾ ആ​യൂ​ർ അ​ഞ്ച​ൽ പു​ന​ലൂ​ർ അ​ടൂ​ർ വ​ഴി​യാ​ക്കി​യാ​ൽ പ്ര​ശ്ന പ​രി​ഹാ​ര​മാ​കും.
പ​ത്ത​നം​തി​ട്ട, കു​മ​ളി ഭാ​ഗ​ത്തേ​ക്കു് ആ​യു​ർ പു​ന​ലൂ​ർ വ​ഴി പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങി​യാ​ലും മ​തി​യെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

രാ​ത്രി​യി​ൽ പ​ത്ത​നാ​പു​രം പു​ന​ലൂ​ർ അ​ഞ്ച​ൽ ഭാ​ഗ​ത്തു​നി​ന്ന് ആ​യു​രി​ലേ​ക്ക് എ​ത്താ​നും ബ​സി​ല്ല. രാ​ത്രി 7.50നും 8.55 ​നും 11 നും ​പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്ത് നി​ന്ന് പു​ന​ലൂ​ർ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ബ​സു​ണ്ട്.പി​ന്നീ​ട് ആ​യൂ​രി​ലേ​ക്കെ​ത്താ​ൻ മാ​ർ​ഗ​മി​ല്ല. ഇ​തു വ​ഴി കെ ​എ​സ് ആ​ർ ടി ​സി രാ​ത്രി​കാ​ല ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യാ​റാ​കുന്നില്ല. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts