ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍! അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം നീക്കം ചെയ്യാൻ‌ ഇ​നി 13 മ​ണി​ക്കൂ​ർ സമയം

ന്യൂ​യോ​ർ​ക്ക്: അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഫീ​ച്ച​ര്‍ വാ​ട്സ്ആ​പ്പ് പ​രി​ഷ്ക​രി​ച്ചു. സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ണി​ൽ ഡി​ലീ​റ്റ് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 13 മ​ണി​ക്കൂ​റും 8 മി​നി​റ്റും 16 സെ​ക്ക​ൻ​ഡു​മാ​യി ദീ​ർ​ഘി​പ്പി​ച്ചു. എ​ന്നാ​ൽ സ​ന്ദേ​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നി​ല​വി​ലു​ള്ള ഒ​രു​മ​ണി​ക്കൂ​റും എ​ട്ടു മി​നി​റ്റും 16 സെ​ക്ക​ൻ​ഡും ത​ന്നെ​യാ​യി തു​ട​രും.

‘ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍’ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ൻ​വ​ലി​ക്ക​ൽ അ​പേ​ക്ഷ സ്വീ​ക​ർ​ത്താ​വി​ന്‍റെ ഫോ​ണി​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ആ ​സ​ന്ദേ​ശം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യു​ള്ളൂ. നി​ല​വി​ൽ സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ണി​ൽ ഡി​ലീ​റ്റ് റി​ക്വ​സ്റ്റ് അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഒ​രു മ​ണി​ക്കൂ​റും എ​ട്ടു മി​നി​റ്റും 16 സെ​ക്ക​ൻ​ഡാ​ണ്. ഇ​താ​ണ് 13 മ​ണി​ക്കൂ​റും 8 മി​നി​റ്റും 16 സെ​ക്ക​ൻ​ഡാ​യി വ​ർ​ധി​പ്പി​ച്ച​ത്. ഈ ​സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​പ്പോ​ഴെ​ങ്കി​ലും ഫോ​ൺ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യാ​ൽ സ​ന്ദേ​ശം നീ​ക്കം ചെ​യ്യ​പ്പെ​ടും.

വാ​ട്സ്ആ​പ്പ് ആ​ദ്യ​മാ​യി ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി​വ​ണ്‍ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ സ​മ​യ​പ​രി​ധി ഏ​ഴ് മി​നി​റ്റ്‌ മാ​ത്ര​മാ​യി​രു​ന്നു. ഈ ​വ​ർ​ഷ​മാ​ദ്യം ഒ​രു​മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി സ​മ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts