Set us Home Page

ഓപ്പറേഷന്‍ താമര! ബിജെപിയുടെ അട്ടിമറി നീക്കം മധ്യപ്രദേശില്‍ ഏശില്ല; പക്ഷേ, കര്‍ണാടകയില്‍… എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക് ?

നിയാസ് മുസ്തഫ

എ​ക്സി​റ്റ് പോ​ൾ ഫ​ലം അ​നു​കൂ​ല​മാ​യ​തോ​ടെ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ടൊ​പ്പം ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​യും വ​ലി​ച്ചു​താ​ഴെ​യി​റ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക​യാ​ണ് ബി​ജെ​പി. മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ വലിച്ചിടാൻ ബി​ജെ​പി​ക്ക് അ​ല്പം പ്ര​യാ​സ​മാ​ണെ​ങ്കി​ലും ക​ർ​ണാ​ട​ക​യി​ൽ കു​റ​ച്ചു​കൂ​ടി എ​ളു​പ്പ​മാ​ണ് കാ​ര്യ​ങ്ങ​ൾ.

കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​ർ മേ​യ് 23ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തോ​ടെ താ​ഴെ വീ​ഴു​മെ​ന്ന് ബി​ജെ​പി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ ബി ​എ​സ് യെ​ദ്യൂ​ര​പ്പ അ​ടു​ത്തി​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ക്സി​റ്റ് പോ​ൾ ഫ​ലം അ​നു​കൂ​ല​മാ​യ​തോ​ടെ ‘ഒാ​പ്പ​റേ​ഷ​ൻ താ​മ​ര’ ബി​ജെ​പി സ​ജീ​വ​മാ​ക്കി. യെ​ദ്യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക യോ​ഗ​ങ്ങ​ൾ ന​ട​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​രു​ന്നു.

20 ഭരണപക്ഷ എം​എ​ൽ​എ​മാ​ർ ഉ​ട​ൻ ബി​ജെ​പി​യി​ലെ​ത്തു​മെ​ന്ന് അ​ടു​ത്തി​ടെ യെ​ദ്യൂ​ര​പ്പ പ്ര‍​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത എം​എ​ൽ​എ ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് എം​എ​ൽ​മാ​ർ കൂ​റു​മാ​റി​യേ​ക്കു​മെ​ന്നാണ് ഏ​റ്റ​വും ഒ​ടു​വി​ൽ വ​രു​ന്ന വി​വ​രം. ഇ​തോ​ടെ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് നേ​താ​ക്ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 22 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​യി​രു​ന്നു യെ​ദ്യൂ​ര​പ്പ മു​ന്പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഇത് ശരിവയ്ക്ക ുന്ന തര ത്തിൽ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം ബി​ജെ​പി 21നും 25​നും ഇ​ട​യി​ൽ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ആ​കെ​യു​ള്ള 28 സീ​റ്റി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു സീ​റ്റ് വ​രെ​യാ​ണ് കോ​ൺ​ഗ്ര​സി​നു ല​ഭി​ക്കു​ക. ഒ​രു സീ​റ്റ് ജെ​ഡി​എ​സി​നും ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. 2014ൽ ​ബി​ജെ​പി​ക്ക് 17ഉം ​കോ​ൺ​ഗ്ര​സി​ന് ഒ​ന്പ​തും ജെ​ഡി​എ​സി​ന് ര​ണ്ടും സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നു കൂ​ടി ഒാ​ർ​ക്ക​ണം.

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പിയുടെ ശ​ക്തി വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രി​ക​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ആ​ടി നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​ർ മ​റു​ക​ണ്ടം ചാ​ടു​മോ​യെ​ന്ന ആ​ശ​ങ്ക ഭ​ര​ണ​പ​ക്ഷ​ത്ത് ശ​ക്ത​മാ​ണ്. എംഎൽഎമാരെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അവരെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​ണ്. എ​ന്നി​ട്ടും അ​വ​ർ​ക്ക് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ന്‍റെ അമർഷമുണ്ട്.

224 അംഗ അ​സം​ബ്ലി സീ​റ്റി​ൽ 104 സീ​റ്റാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. കോ​ൺ​ഗ്ര​സി​ന് 77ഉം ​ജെ​ഡി​എ​സി​ന് 37 ഉം. ​ഒ​രു ബി​എ​സ്പി അം​ഗ​വും ര​ണ്ടു സ്വ​ത​ന്ത്ര​രു​മു​ണ്ട്. 115പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാം. ര​ണ്ടു സ്വ​ത​ന്ത്ര​ർ ബി​ജെ​പി​ക്കൊ​പ്പ​മാ​ണ്. കു​ണ്ട​ഗോ​ൽ, ചി​ഞ്ചോ​ലി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം 23ന് ​വ​രും.

ഇ​വി​ടെ വി​ജ​യി​ക്കാ​നാ​വു​മെ​ന്ന് ബി​ജെ​പി ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു. ഇ​തോ​ടെ 108 ആ​യി ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ മാ​റും. ഏ​ഴു​പേ​രെ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​യാ​ൽ ഭ​ര​ണം ബി​ജെ​പി​യു​ടെ ക​യ്യി​ലാ​വും. ഭ​ര​ണ​പ​ക്ഷ​ത്ത് ആ​ടി നി​ൽ​ക്കു​ന്ന എം​എ​ൽ​എ​മാ​രെ എ​ന്തു വി​ല​കൊ​ടു​ത്തും ബി​ജെ​പി മ​റു​ക​ണ്ടം ചാ​ടി​ക്കും. ഇ​തോ​ടെ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ താ​ഴെ വീ​ഴും. ഈ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് യെ​ദ്യൂ​ര​പ്പ​യും കൂ​ട്ട​രും മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

അ​തേ​സ​മ​യം, മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ബി​ജെ​പി​ക്ക് അ​ത്ര എ​ളു​പ്പ​മ​ല്ല. 230അം​ഗ നി​യ​മ​സ​ഭ​യി​ൽ 114പേ​ർ കോ​ൺ​ഗ്ര​സി​നു​ണ്ട്. കോ​ൺ​ഗ്ര​സ് ഇ​വി​ടെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ ക​ക്ഷി​യാ​ണ്. 109 എം​എ​ൽ​എ​മാ​രാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ബി​എ​സ്പി​ക്ക് ര​ണ്ടും സ​മാ​ജ്‌‌വാ​ദി പാ​ർ​ട്ടി​ക്ക് ഒ​രു എം​എ​ൽ​എ​യു​മു​ണ്ട്. നാ​ലു സ്വ​ത​ന്ത്ര​രു​മു​ണ്ട്. ഇ​വ​രെ​ല്ലാം നി​ല​വി​ൽ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ്. ഇ​വ​ർ​ക്കി​ട​യി​ൽ ചാ​ഞ്ചാ​ട്ടം പ്ര​ക​ട​മ​ല്ല.

ബി​എ​സ്പി​ക്കും എ​സ്പി​ക്കും മ​ന്ത്രി സ്ഥാ​നം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ത​യാ​റാ​യി​ട്ടു​ണ്ട്. ഒ​രു സ്വ​ത​ന്ത്ര​നും മ​ന്ത്രി സ്ഥാ​നം ന​ൽ​കി​യേ​ക്കും. 116 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. ഇ​ത് നേ​ടാ​ൻ ത​ൽ​ക്കാ​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​ക്കാ​വി​ല്ല. ഇ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​വ​രു​ന്ന​ത്.

അ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി നി​ല​വി​ലെ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്തു​മെ​ന്നു ത​ന്നെ​യാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ലം പ​റ​യു​ന്ന​ത്. 2014ൽ ​ആ​കെ​യു​ള്ള 29 സീ​റ്റി​ൽ 27 സീ​റ്റി​ലും വി​ജ​യി​ച്ച​ത് ബി​ജെ​പി​യാ​യി​രു​ന്നു. ര​ണ്ടു സീ​റ്റാ​ണ് കോ​ൺ​ഗ്ര​സി​നു ല​ഭി​ച്ച​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS