മിസോറാം ഗവർണർ ചോദിച്ചു, കേരളത്തിന്‍റെ പുനർ നിർമാണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മോദി

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​റ​പ്പ്.

കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കും. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു കേ​ന്ദ്ര​ത്തി​നു പൂ​ർ​ണ പി​ന്തു​ണ​യും യോ​ജി​പ്പു​മു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും പു​ന​ർ നി​ർ​മാ​ണ​ത്തി​നും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും മോ​ദി ഉ​റ​പ്പു ന​ൽ​കി.

പ്ര​ള​യ​ത്തി​ൽ പു​രാ​ത​ന ക്രൈ​സ്ത​വ, ഹൈ​ന്ദ​വ, മു​സ്ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കി ഇ​വ​യു​ടെ പു​ന​ർ​നി​ർ​മാ​ണം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും കു​മ്മ​നം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Related posts