മന്ത്രി ഗതാഗതക്കുരുക്കിൽപ്പെട്ട സംഭവം; കുണ്ടറയിലെ ഗ​താ​ഗ​ത​കു​രു​ക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു

കു​ണ്ട​റ: മ​ന്ത്രി​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​കു​രു​ക്കി​ൽ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​വ​ർ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന ഗ​താ​ഗ​ത​കു​രു​ക്കി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​രെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് പ​ട​പ്പ​ക്ക​ര പ​റ​ഞ്ഞു.

കൊ​ല്ലം-​തി​രു​മം​ഗ​ലം, കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന കൊ​ല്ലം-​ചെ​ങ്കോ​ട്ട അ​ടു​ത്ത​ടു​ത്തു​ള്ള റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ ഒ​രേ സ​മ​യം നി​ത്യേ​ന മു​പ്പ​തോ​ളം ത​വ​ണ​യാ​ണ് അ​ട​യ്ക്കു​ന്ന​ത്. ഇ​തു​മൂ​ലം ര​ണ്ട് ദേ​ശീ​യ​പാ​ത​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു.

14 ജി​ല്ല​ക​ളി​ലാ​യി 27 മേ​ൽ​പ്പാ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​ൽ കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ ഒ​രെ​ണ്ണം പോ​ലു​മി​ല്ല. മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പെ​രു​വ​ഴി​യി​ൽ അ​ക​പ്പെ​ടു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് മ​ന്ത്രി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts