കുന്നംകുളത്തെ ക്യാമ്പ് അവസാനിച്ചു;  ദുരിതമഴയിൽ നീറിയ മനസുമായി അവർ വീട്ടിലേക്ക് യാത്രയായി

കു​ന്നം​കു​ളം: പ്ര​ള​യ​ക്കെ​ടു​തി​മൂ​ലം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കു​ന്നം​കു​ള​ത്തെ പ്ര​ധാ​ന ക്യാ​ന്പാ​യ ബ​ഥ​നി സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ലെ ക്യാ​ന്പ് ഇ​ന്ന് രാ​വി​ലെ അ​വ​സാ​നി​പ്പി​ച്ചു. പ​റ​വൂ​രി​ൽ നി​ന്നും ദു​രി​ത​പേ​റി​യെ​ത്തി​യ 54 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.

കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​പോ​യ​വ​ർ​ക്ക് കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യാ​ണ് ഇ​വി​ടെ താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഇ​ന്നു​രാ​വി​ലെ വീ​ട്ടി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളും, സാ​മ​ഗ്ര​ഹി​ക​ളു​മു​ൾ​പ്പ​ടെ കി​റ്റ് ന​ൽ​കി​യാ​ണ് ഇ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്. പ​റ​വൂ​രി​ലേ​ക്കു​ള്ള വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സീ​ത ര​വീ​ന്ദ്ര​ൻ, കു​ന്നം​കു​ളം സി​ഐ കെ.​ജി. സു​രേ​ഷ്, ത​ഹ​സി​ൽ​ദാ​ർ ബ്രീ​ജ കു​മാ​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ്. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ടു​ത​ല സ്കൂ​ളി​ലെ​യും ത​ഫാ കോം​പ്ല​ക്സി​ലെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പ് നാ​ളെ അ​വ​സാ​നി​ക്കും.

Related posts