ക​ണ്ണൂ​രി​ൽ ടെ​റ്റ​ന​ക്സ് വാ​ക്സി​ൻ ക്ഷാ​മം; അത്യാവശ്യമായ ഈ മരുന്നില്ലെങ്കിൽ രോഗികൾക്ക് മരണം വരെ സംഭവിക്കാ മെന്ന് ഡോക്ടർമാർ; ആശങ്കയിൽ ജനങ്ങൾ

tetanusപാ​നൂ​ർ: റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​ത്യാ​വ​ശ്യ​മാ​യി എ​ടു​ക്കേ​ണ്ട ടെ​റ്റ​ന​ക്സ് ടോ​ക്സോ​യ്ഡി​ന് ജി​ല്ല​യി​ൽ ക്ഷാ​മം.  റോ​ഡ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മു​റി​വ്, തു​രു​മ്പു പി​ടി​ച്ച ഇ​രു​മ്പ്  ത​ട്ടി​യു​ള്ള അ​പ​ക​ടം തു​ട​ങ്ങി​യ സം​ഭ​വി​ച്ചാ​ൽ നാ​ഡീ വ്യൂ​ഹ​ങ്ങ​ൾ​ക്കും പേ​ശി​ക​ൾ​ക്കും ബാ​ധി​ക്കു​ന്ന ടെ​റ്റ​ന​ക്സ് ബാ​ക്ടീ​രി​യ​ക​ൾ വ​രാ​തി​രി​ക്കാ​ൻ വേ​ണ്ടി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ക്കേ​ണ്ട വാ​ക്സി​നാ​ണ് ടെ​റ്റ​ന​ക്സ് ടോ​ക്സോ​യ്ഡ് (ടി.​ടി).  ഈ ​വാ​ക്സി​ൻ എ​ടു​ക്കാ​ത്ത പ​ക്ഷം മ​ര​ണം വ​രെ സം​ഭ​വി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ഗ​ർ​ഭി​ണി​ക​ൾ​ക്കും പ്ര​സ​വ​കാ​ല​യ​ള​വി​ൽ എ​ടു​ക്കേ​ണ്ട​തു​മാ​ണ്.  ടെ​റ്റ​ന​ക്സ് കു​ട്ടി​ക​ളി​ൽ വ​രാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഗ​ർ​ഭി​ണി​ക​ൾ ഈ ​വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത്. ജീ​വി​ക​ൾ ക​ടി​ച്ചാ​ലും ഇ​ത്ത​രം വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​റു​ള്ള ടെ​റ്റ​ന​ക്സ് ടോ​ക്സോ​യ്ഡ് ജി​ല്ല​യി​ൽ കി​ട്ടാ​ത്ത​ത് കാ​ര​ണം ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Related posts