കു​തി​രാ​നി​ൽ ര​ണ്ടാം തു​ര​ങ്ക​പ്പാ​ത വെ​ള്ള​ത്തി​ൽ; സാമ്പത്തിക പ്രതിസന്ധിയിൽ കമ്പനി പണിനിർത്തിയതുമൂലം വെ​ള്ളം ഒ​ഴുക്കി വിടാനുള്ള സം​വി​ധാ​ന​ങ്ങൾ  ഒരുക്കിയില്ല

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ ര​ണ്ടാം തു​ര​ങ്ക​പ്പാ​ത വെ​ള്ള​ത്തി​ൽ മു​ങ്ങി. ക​രാ​ർ ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ പ​ണി​ക​ളെ​ല്ലാം നി​ർ​ത്തി​വ​ച്ച​തി​നാ​ൽ വെ​ള്ളം നി​റ​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടി​ല്ല.

വേ​ന​ൽ​മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ വെ​ള്ളം മു​ഴു​വ​ൻ തു​ര​ങ്ക​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ​യും ഇ​വി​ടെ ചെ​റി​യ ഉ​റ​വ​യു​ണ്ട്. വ​ഴു​ക്കും​പാ​റ ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ വെ​ള്ള​മു​ള്ള​ത്.

നി​ല​വി​ലു​ള്ള റോ​ഡു​പൊ​ളി​ച്ചു തു​ര​ങ്ക​ത്തി​ൽ​നി​ന്നു​ള്ള അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്പോ​ൾ മാ​ത്ര​മേ ഇ​നി വെ​ള്ളം പോ​കാ​നു​ള്ള ഡ്രെ​യ്നേ​ജ് നി​ർ​മി​ക്കാ​നാ​കൂ. അ​ത​ല്ലെ​ങ്കി​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പു​ചെ​യ്ത് ക​ള​യ​ണം.

മ​ഴ​ക്കാ​ല​ത്ത് തു​ര​ങ്ക​പ്പാ​ത​ക​ൾ​ക്കു​ള്ളി​ൽ ശ​ക്ത​മാ​യ ഉ​റ​വ​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പാ​റ​ക​ൾ​ക്കു​ള്ളി​ലെ ഉ​റ​വ​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം ഹോ​സ് ഉ​പ​യോ​ഗി​ച്ച് ഡ്രെ​യ്നേ​ജി​ലേ​ക്ക് വി​ടു​ന്നു​ണ്ടെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് അ​തെ​ല്ലാം അ​പ​ര്യാ​പ്ത​മാ​കും.

Related posts