സ്വ​ത്ത് ത​ർ​ക്ക​ത്തച്ചൊ​ല്ലി തർക്കം; ജ്യേഷ്ഠനെ കൊലപ്പെടുത്തിയ അനുജൻ പോലീസ് പിടിയിൽ

പൈ​ക: സ്വ​ത്ത് ത​ർ​ക്ക​ത്തച്ചൊ​ല്ലി ജ്യേ​ഷ്ഠ​നെ കൊ​ല​പ്പെ​ടു​ത്തി​യയാളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ട​മ​റ്റം ഓ​മ​ശേ​രി​ൽ കു​ട്ട​പ്പ​ൻ (78) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ട​പ്പ​ന്‍റെ സ​ഹോ​ദ​ര​ൻ വി​ള​ക്കു​മാ​ടം ഓ​മ​ശേ​രി​ൽ മോ​ഹ​ന​ൻ (55) നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ​്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​മോ​ഹ​ന​ന​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ലോ​ട്ട​റി തൊ​ഴി​ലാ​ളി​യും കാ​ൻ​സ​ർ രോ​ഗി​യു​മാ​യ മോ​ഹ​ന​ൻ ത​റ​വാ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ട​ത്തെ സ്ഥ​ലം വീ​തം​വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കു​ട്ട​പ്പ​നും മോ​ഹ​ന​നും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

പൈ​ക വാ​ഴ​മ​റ്റം ഭാ​ഗ​ത്താ​ണു കു​ട്ട​പ്പ​ന്‍റെ താ​മ​സം. ആ​റു മാ​സം മു​ന്പ് മോ​ഹ​ന​ന്‍റെ സ്കൂ​ട്ട​ർ കു​ട്ട​പ്പ​ൻ തീ​വ​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് കേ​സ് നി​ല​നി​ന്നി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് മോ​ഹ​ന​ന്‍റെ പ​ട്ടി​യെ കു​ട്ട​പ്പ​ൻ വെ​ട്ടി​ക്കൊ​ന്നി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ത​റ​വാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കു​റ​ച്ചു​സ്ഥ​ല​ത്ത് കു​ട്ട​പ്പ​നും കൃ​ഷി ചെ​യ്തി​രു​ന്നു. കൃ​ഷി നോ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സ​ഹോ​ദ​ര​നു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ക​ത്തി​യു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മി​ക്കാ​ൻ കു​ട്ട​പ്പ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മോ​ഹ​ന​ൻ ക​ല്ലി​ന് എ​റി​ഞ്ഞു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ത​ല​യി​ലും നെ​ഞ്ചി​ലും ക​ല്ലു​കൊ​ണ്ട് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​ട്ട​പ്പ​ൻ താ​ഴെ​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മോ​ഹ​ന​നും വീ​ട്ടു​കാ​രു​മാ​ണ് ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തി കു​ട്ട​പ്പ​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

മോ​ഹ​ന​ന്‍റെ മ​ക​നാ​ണ് കു​ട്ട​പ്പ​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ന്പേ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മോ​ഹ​ന​നെ​യും മ​ക​നെ​യും കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് മോ​ഹ​ന​നെ പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി.

മ​രി​ച്ച കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ മ​ണി​യ​മ്മ ചെ​ങ്ങ​ന്നൂ​ർ ക​ള​ത്ത​റ​യി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: മ​നോ​ജ് (സൗ​ദി), രാ​ജി. മ​രു​മ​ക്ക​ൾ: ബി​ന്ദു ഉ​റു​കു​ഴി​യി​ൽ (വ​ള്ളി​ച്ചി​റ), ഷി​ബു പു​ളി​ക്ക​ൽ (കൊ​ണ്ടൂ​ർ).

Related posts

Leave a Comment