മലയാറ്റൂരിലുള്ള കാ​മു​കി​യെ കാണാൻ പുറപ്പെട്ടു;​ പോലീസ് പരിശോധനയിൽപ്പെട്ട കാമുകനെയും കൂട്ടുകാരെയും ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മോഷണ പരമ്പര ; പണം ആഡംബര ജീവിതത്തിനും ലഹരിക്കും


ആ​ലു​വ: മ​ല​യാ​റ്റൂ​രി​ലു​ള്ള കാ​മു​കി​യെ കാ​ണാ​നാ​ണ് അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ, പാ​തി​വ​ഴി​യി​ൽ കാ​ല​ടി​യി​ൽ വ​ച്ച് പോ​ലീ​സ് കൈ​കാ​ണി​ച്ചു.

ഇ​തോ​ടെ​യാ​ണ് ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്. ചു​രു​ള​ഴി​ഞ്ഞ​താ​ക​ട്ടെ ന്യൂ ​ജ​ന​റേ​ഷ​ൻ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന കു​ട്ടിക്ക​വ​ർ​ച്ച​ക്കാ​രു​ടെ സാ​ഹ​സി​ക ക​ഥ​ക​ളും.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ രണ്ടുപേ​രു​ൾ​പ്പ​ടെ അ​ഞ്ചു പേ​രെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ല​ടി സി​ഐ എം.​ബി. ല​ത്തീ​ഫും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് ചി​റ്റൂ​ർ ക​ല്ലാ​ട്ടേ​രി പ​ള്ളി​പ്പു​റം വെ​ർ​ക്കോ​ലി വീ​ട്ടി​ൽ വി​ജ​യ് (20) ചി​റ്റൂ​ർ എ​ള​പ്പു​ള്ളി മാ​മ്പു​ള്ളി വീ​ട്ടി​ൽ സു​ബി​ൻ (22) തൃ​ശൂ​ർ അ​ള​ക​പ്പ​ന​ഗ​ർ വ​ര​ക്കാ​ര ക​പ്പേ​ള നെ​ടു​വേ​ലി​ക്കു​ടി വീ​ട്ടി​ൽ ബി​ന്‍റോ (25) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 2 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് അ​ഞ്ച് ന്യൂ ജനറേഷൻ ബൈ​ക്കു​ക​ളും പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ൽ നടന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി അ​ഞ്ച് പേ​ർ വ​രു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​ത്.

ബൈ​ക്കു​ക​ൾ​ക്ക് ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​യി​രു​ന്നു. കൈ​കാ​ണി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ബൈ​ക്കു​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബൈ​ക്ക് മോ​ഷ​ണ​ത്തി​ന്‍റെ ചു​ര​ള​ഴി​യു​ന്ന​ത്.

പണം ആഡംബരജീവിതത്തിനും ലഹരിക്കും
മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളു​ടെ മ​ല​യാ​റ്റൂ​രു​ള്ള കാ​മു​കി​യെ കാ​ണാ​നെ​ത്തി​യ​താ​ണ് സം​ഘം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി ബൈ​ക്കു​ക​ൾ ഇ​വ​ർ ഇ​തി​ന​കം ക​വ​ർ​ന്നിട്ടുണ്ട്.

ബാക്ക് വി​റ്റു​കി​ട്ടു​ന്ന പ​ണം ല​ഹ​രി വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​നും ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു​മാ​യി ചിെല​വി​ടു​ം.

ഏതു ലോക്കും ഇവനു നിസാരം
ഇ​തി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ വ​ർ​ക്ക് ഷാ​പ്പ് മെ​ക്കാ​നി​ക്കാ​ണ്. ലോ​ക്ക് ചെ​യ്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ബൈ​ക്ക് വി​ദ​ഗ്ധ​മാ​യി സ്റ്റാ​ർ​ട്ട് ചെ​യ്ത് പു​റ​ത്തെ​ത്തി​ക്കു​ന്ന​ത് ഇ​യാ​ളാ​ണ്.

തു​ട​ർ​ന്ന് പാ​ല​ക്കാ​ട് കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ല്പ​ന ന​ട​ത്തു​ക​യാണ് ചെ​യ്യു​ന്ന​ത്. ഇ​ത് വ​ലി​യ ഒ​രു ശൃം​ഖ​ല​യാ​ണെ​ന്നും കൂ​ട്ടാ​ളി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും അ​തി​നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് അ​റി​യി​ച്ചു.

Related posts

Leave a Comment