കറുപ്പ് ഉത്പാദനം; അഫ്ഗാനിസ്ഥാനെ മറികടന്ന് മ്യാൻമർ ഒന്നാമത്

യാങ്കോൺ: ല​​​ഹ​​​രി​​​പ​​​ദാ​​​ർ​​​ഥ​​​മാ​​​യ ക​​​റു​​​പ്പി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ മ​​​റി​​​ക​​​ട​​​ന്ന് മ്യാൻമർ ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ഈ ​​​വ​​​ർ​​​ഷം മ്യാ​​​ൻ​​​മ​​​റി​​​ൽ 1,080 ട​​​ൺ ക​​​റു​​​പ്പ് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചതാ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന ഓ​​​ഫീ​​​സ് (യു​​​എ​​​ൻ​​​ഒ​​​ഡി​​​സി) റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ള​​​ർ​​​ത്തി​​​യ​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഈ ​​​വ​​​ർ​​​ഷം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ക​​​റു​​​പ്പ് ഉ​​​ത്പാ​​​ദ​​​നം 95 ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞ് 330 ട​​​ണ്ണി​​​ലെ​​​ത്തി.

മ്യാ​​​ൻ​​​മ​​​റി​​​ലെ ക​​​റു​​​പ്പ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ മൊ​​​ത്തം മൂ​​​ല്യം നൂ​​​റു മു​​​ത​​​ൽ 240 വ​​​രെ കോ​​​ടി ഡോ​​​ള​​​ർ വ​​​രും. മ്യാ​​​ൻ​​​മ​​​ർ, ലാ​​​വോ​​​സ്, താ​​​യ്‌​​​ല​​​ൻ​​​ഡ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ സം​​​ഗ​​​മി​​​ക്കു​​​ന്ന ‘സു​​​വ​​​ർ​​​ണ ത്രി​​​കോ​​​ണം’ എ​​​ന്ന മേ​​​ഖ​​​ല ക​​​റു​​​പ്പ്, മെ​​​ത്താം​​​ഫി​​​റ്റ​​​മൈ​​​ൻ തു​​​ട​​​ങ്ങി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന, ക​​​ച്ച​​​വ​​​ട കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

2021 മു​​​ത​​​ൽ പ​​​ട്ടാ​​​ളം ഭ​​​രി​​​ക്കു​​​ന്ന മ്യാ​​​ൻ​​​മ​​​റി​​​ൽ ക​​​റു​​​പ്പു വ്യ​​​വസാ​​​യം ത​​​ഴ​​​ച്ചു​​​വ​​​ള​​​രു​​​ക​​​യാ​​​ണ്. ക​​​റു​​​പ്പ് ശേ​​​ഖ​​​രി​​​ക്കു​​​ന്ന പോ​​​പ്പി ചെ​​​ടി​​​യു​​​ടെ കൃ​​​ഷി​​​യി​​​ൽ വ​​​ൻ​​തോ​​​തി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ക്കു​​​ന്നു. ആ​​​ധു​​​നി​​​ക കൃ​​​ഷി​​​രീ​​​തി​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു.

Related posts

Leave a Comment